Tab | കുറഞ്ഞ വിലയില്‍ കിടിലന്‍ ടാബ്; ലെനോവോയുടെ എം7 ന്റെ പ്രത്യേകതകള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) മൊബൈല്‍ പോലെ തന്നെ എല്ലാവര്‍ക്കും ആവശ്യമുള്ള ഒന്നാണ് ഇപ്പോള്‍ ടാബുകള്‍. കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കും യൂട്യൂബില്‍ വീഡിയോ കാണുന്നതിനുമെല്ലാം ടാബ് നല്ലൊരു ഓപ്ഷനാണ്. വര്‍ധിച്ചുവരുന്ന ടാബിന്റെ ആവശ്യം മുന്‍ നിര്‍ത്തി ലെനോവോ പുറത്തിറക്കിയ പുതിയ മോഡലാണ് എം7 (Lenovo Tab M7 Gen 3). 1024×600 പിക്‌സല്‍ റസല്യൂഷനുള്ള ഏഴ് ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതിന് മീഡിയടെക് MT8166 പ്രോസസര്‍ നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കൂടുതല്‍ കപ്പാസിറ്റിയും വര്‍ക്കിങ് പവറും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
    
Tab | കുറഞ്ഞ വിലയില്‍ കിടിലന്‍ ടാബ്; ലെനോവോയുടെ എം7 ന്റെ പ്രത്യേകതകള്‍ അറിയാം

രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ ടാബിനുണ്ട്, ഇത് ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും മറ്റും വളരെ സഹായകരമാക്കുന്നു. ധാരാളം ഡാറ്റ ഇതില്‍ സൂക്ഷിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത, കമ്പനി രണ്ട് ജിബി റാം ഇതില്‍ നല്‍കുന്നുണ്ട്. മാത്രമല്ല കാഴ്ചയില്‍ വളരെ സ്‌റ്റൈലിഷ് ഡിസൈനിലാണ് ഇത് വരുന്നത്.

ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിന്റെ കറുത്ത. ഒരേ സമയം ഒന്നിലധികം ആപ്ലിക്കേഷനുകള്‍ തുറക്കാന്‍ കഴിയും, കൂടാതെ എല്ലാം ഒരേ സമയം എളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഏറ്റവും ശ്രദ്ധേയമായ കാര്യം 32 ജിബി പിന്‍ ക്യാമറയുണ്ട് എന്നതാണ്. അത് പോലെ വൈഫൈ കണക്റ്റിവിറ്റിയും ഉണ്ട്.

ജൂണ്‍ 28ന് ആണ് ലെനോവോ എം7 പുറത്തിറക്കിയത്.ഇതിന്റെ അയണ്‍ ഗ്രേ കളര്‍ ഓപ്ഷനാണ് ഏറ്റവും ഡിമാന്‍ഡുള്ളത്. നിലവില്‍ ടാബിന്റെ പ്രാരംഭ വില 7,999 രൂപയാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ലെനോവോയുടെ ഒഫീഷ്യല്‍ സൈറ്റ് തുടങ്ങി ഏത് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങള്‍ക്ക് ഇത് വാങ്ങാം.

Keywords: Lenovo, Tap, New, Launched, Features, Camera, National News, Grab Lenovo Tab M7 at just Rs 7999. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia