IT Minister | ഡിജിറ്റല്‍ ഇന്‍ഡ്യ ഫ്യൂചര്‍ ലാബ്‌സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

 


ന്യൂഡെല്‍ഹി: (KVARTHA) ഡിജിറ്റല്‍ ഇന്‍ഡ്യ ഫ്യൂചര്‍ ലാബ്‌സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതിനോട് അനുബന്ധിച്ച് ഇന്‍ഡ്യ സെമി കന്‍ഡക്ടര്‍ ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍കാര്‍ ലാബുകള്‍, ഇന്‍ഡ്യന്‍ സ്റ്റാര്‍ടപുകള്‍, വന്‍കിട സംരംഭങ്ങള്‍, ഇലക്ട്രോണിക്സ് മേഖലയിലെ കോര്‍പറേഷനുകള്‍ എന്നിവ ഉള്‍പെടുന്ന സംയുക്ത സഹകരണ സംരംഭമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡ്യന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സെമി കന്‍ഡക്ടര്‍ അസോസിയേഷന്‍ 18-ാം അന്താരാഷ്ട്ര സമ്മേളനം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

 IT Minister | ഡിജിറ്റല്‍ ഇന്‍ഡ്യ ഫ്യൂചര്‍ ലാബ്‌സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍


സി-ഡാക് നോഡല്‍ ഏജന്‍സിയായ ഫ്യൂചര്‍ ലാബ്‌സ്, ഓടോമോടീവ്, മൊബിലിറ്റി, കംപ്യൂട്, കമ്യൂണികേഷന്‍, സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഐ ഒ ടി തുടങ്ങിയ മേഖലകളിലും ടയര്‍ 1 വിതരണക്കാരും ഓടോമോടീവ് വ്യാവസായിക പ്ലാറ്റ് ഫോമുകളും ഉള്‍പെടുന്ന സംരംഭം ഭാവിയിലേക്കുള്ള ഇലക്ട്രോണിക്സ്, അര്‍ധചാലക സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലൂടെ ഗവേഷണ നവീകരണ ചട്ടക്കൂട് സ്ഥാപിച്ച് ഇന്‍ഡ്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മേഖലയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

സിസ്റ്റങ്ങള്‍, സ്റ്റാന്‍ഡേര്‍ഡുകള്‍, ഐപി കോറുകള്‍ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതിന് സ്റ്റാര്‍ടപുകള്‍, എം എന്‍ സികള്‍, ആര്‍ ആന്‍ഡ് ഡി സ്ഥാപനങ്ങള്‍, അകാഡമികള്‍ എന്നിവ തമ്മിലുള്ള സഹകരണം ഇത് സുഗമമാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇലക്ട്രോണിക്സ് ഉല്‍പാദന രംഗം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച കാഴ്ചപ്പാടുകളെ കുറിച്ചും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഓടോമോടീവ്, കംപ്യൂടര്‍ വയര്‍ലെസ് ടെലി കമ്യൂണികേഷന്‍, വ്യാവസായിക ആപ്ലികേഷനുകള്‍, ഐഒടി തുടങ്ങിയ മേഖലകളില്‍ രാജ്യം മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.

Keywords: Govt to launch Digital India FutureLabs, Semiconductor Research Centre soon: IT minister, New Delhi, News, IT Minister, Digital India FutureLabs, Research, Electronics Production, Startup, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia