Mobile Phones | മൊബൈൽ ഫോണുകളിൽ ആപ്പുകൾ വഴിയുള്ള ഡാറ്റ ദുരുപയോഗവും ചാരവൃത്തിയും തടയാൻ കേന്ദ്രസർക്കാർ; സുരക്ഷ വർധിപ്പിക്കാൻ പുതിയ നിയമങ്ങൾക്ക് ഒരുങ്ങുന്നു
Mar 15, 2023, 11:06 IST
ന്യൂഡെൽഹി: (www.kvartha.com) മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് മതിയായ സുരക്ഷ നൽകുന്നതിനായി പുതിയ നിയമങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ വഴി ഡാറ്റ ദുരുപയോഗം, ചാരവൃത്തി എന്നിവയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് പുതിയ നിയമങ്ങൾക്ക് ഒരുങ്ങുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു മൊബൈൽ ഫോണുകളുടെ സുരക്ഷയാണ് പ്രധാനമെന്നും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ പങ്കാളികളുമായി കൂടിയാലോചിച്ച് വരികയാണെന്നും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു.
ഡാറ്റ ദുരുപയോഗം പരിശോധിക്കാനുള്ള സർക്കാരിന്റെ ഉദ്ദേശ്യത്തോട് വൻകിട മൊബൈൽ നിർമാണ ഉപയോക്താക്കൾ എതിർപ്പ് പ്രകടിപ്പിച്ചില്ല. അതേസമയം ഇത് പുതിയ ഫോണുകളുടെ ലോഞ്ച് വൈകുന്നതിനും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പുകളിൽ നിന്നുള്ള വരുമാനത്തെ ബാധിക്കുന്നതിനും ഇടയാക്കിയേക്കാമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.
കമ്പനിയുടെ സ്‌മാർട്ട്‌ഫോണുകളിലൊന്നും അനാവശ്യമായ ആപ്ലിക്കേഷനുകളോ (Bloatware) അനാവശ്യ പരസ്യങ്ങളോ ഇല്ലെന്ന് ലാവ ഇന്റർനാഷണൽ പ്രസിഡന്റ് സുനിൽ റെയ്‌ന പറഞ്ഞു. ഉപഭോക്താവ് വാങ്ങിയ ഫോൺ അവരുടെ സ്വത്താണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ ആപ്പുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം പൂർണമായും ഉപഭോക്താവിനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Keywords: New Delhi, National, News, Security, Mobile Phone, Threat, Central Government, Technology, Application, Advertisement, Top-Headlines, Govt To Enhance Security Of Mobile Phones, Apps To Counter Data Misuse, Spying Threats.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.