യുക്രൈനില്‍ കുടുങ്ങിയ ഇന്‍ഡ്യക്കാരുടെ യാത്രാ ചെലവ് സര്‍കാര്‍ വഹിക്കുമെന്ന് റിപോര്‍ട്

 


ന്യൂഡെല്‍ഹി: (www.kvartha.com 25.02.2022) യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്‍ഡ്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങള്‍ ക്രമീകരിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എല്ലാ യാത്രാ ചെലവുകളും കേന്ദ്രം വഹിക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.

  
യുക്രൈനില്‍ കുടുങ്ങിയ ഇന്‍ഡ്യക്കാരുടെ യാത്രാ ചെലവ് സര്‍കാര്‍ വഹിക്കുമെന്ന് റിപോര്‍ട്


'യുക്രൈനിലെ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് ഇന്‍ഡ്യാ ഗവണ്‍മെന്റ് പലായനം ചെയ്യാനുള്ള വിമാനങ്ങള്‍ ക്രമീകരിക്കും, ചെലവ് സര്‍കാര്‍ വഹിക്കും,' എന്ന് വൃത്തങ്ങള്‍ എ എന്‍ ഐയോട് പറഞ്ഞു.

നേരത്തെ, ഒറ്റപ്പെട്ട പൗരന്മാര്‍ക്ക് ഇന്‍ഡ്യ പുതിയ നിര്‍ദേശം നല്‍കിയിരുന്നു. ഹംഗറി, റൊമാനിയ എന്നിവയുമായുള്ള കെയ് വിന്റെ കര അതിര്‍ത്തികളില്‍ നിന്ന് പലായനം ചെയ്യാനുള്ള വഴികള്‍ സര്‍കാര്‍ ആലോചിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു.

നിര്‍ദേശം അനുസരിച്ച്, യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്‍ഡ്യക്കാരോട് 'പാസ്പോര്‍ട്, പണം -യു എസ് ഡി, രണ്ടു കോവിഡ് വാക്‌സിന്‍ എടുത്ത സര്‍ടിഫികറ്റ്' എന്നിവ കൈയില്‍ കരുതണമെന്ന് അഭ്യര്‍ഥിച്ചു. ഒറ്റപ്പെട്ട പൗരന്മാരോട് 'ഇന്‍ഡ്യന്‍ ദേശീയ പതാകയുടെ പ്രിന്റൗട് എടുത്ത് യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങളുടെയും ബസുകളുടെയും മുകളില്‍ പതിപ്പിക്കാന്‍' നിര്‍ദേശം നല്‍കിയിരുന്നു.

'റൊമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും പലായനം ചെയ്യാനുള്ള വഴികള്‍ ഇന്‍ഡ്യന്‍ സര്‍കാരും ഇന്‍ഡ്യന്‍ എംബസിയും ആലോചിക്കുന്നു. നിലവില്‍, ഉസ്ഹോറോഡിന് സമീപമുള്ള ചോപ് - സഹോണി, ഹംഗേറിയന്‍ അതിര്‍ത്തിയിലും, ചെര്‍നിട് സിന് സമീപമുള്ള പൊരുബ് നേ റൊമാനിയന്‍ ബോര്‍ഡറിലും ടീമുകള്‍ നിലയുറപ്പിക്കുന്നു എന്ന് 'ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഇന്‍ഡ്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  Govt To Bear Travel Expenses Of Indians Stranded In Ukraine: Report, New Delhi, News, Embassy, Ukraine, Flight, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia