എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ കേന്ദ്രം വീണ്ടും മലക്കം മറിഞ്ഞു
Jul 24, 2012, 19:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും മലക്കം മറിഞ്ഞു. കേരള, കര്‍ണാടക സംസ്ഥാനങ്ങള്‍ ഒഴികെ മറ്റ് സ്ഥലങ്ങളിലെല്ലാം എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയ്ക്ക് നല്കിയ പുതിയ സത്യവാങ് മൂലത്തില്‍ അറിയിച്ചിട്ടുള്ളത്.
നിരോധനത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ കയറ്റുമതി പൂര്‍ണമായും പ്രായോഗികമല്ലെന്നാണ് കേന്ദ്രം പറയുന്നത്. ഉപയോഗകാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്ക്കാന് അനുമതി നല്‍കാമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
2011 ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതലത്തില്‍ സുപ്രീംകോടതി പൂര്‍ണമായും നിരോധിച്ചിരുന്നു. 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നത്. ഇത് കര്‍ശന ഉപാധികളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിലപാടില്‍ വെള്ളം ചേര്‍ത്തത്.
രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റോക്ക് ഹോമില്‍ നടന്ന രാജ്യാന്തര കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ എതിര്‍പ്പുണ്ടായിട്ടും എന്‍ഡോസള്‍ഫാന്‍ നിരോധനം പാസാക്കിയിരുന്നു.

Keywords: Endosulfan, New Delhi, National, Goverment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.