എന്‍ഡോസള്‍­ഫാന്‍ കാ­ര്യ­ത്തില്‍ കേന്ദ്രം വീ­ണ്ടും മല­ക്കം മ­റിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്‍ഡോസള്‍­ഫാന്‍ കാ­ര്യ­ത്തില്‍ കേന്ദ്രം വീ­ണ്ടും മല­ക്കം മ­റിഞ്ഞു
ന്യൂഡല്‍­ഹി: എന്‍­ഡോ­സള്‍­ഫാന്‍ കാ­ര്യ­ത്തില്‍ കേ­ന്ദ്ര­സര്‍­ക്കാര്‍ വീണ്ടും മല­ക്കം മ­റി­ഞ്ഞു. കേരള, കര്‍­ണാ­ട­ക സം­സ്ഥാ­ന­ങ്ങള്‍ ഒ­ഴി­കെ മ­റ്റ് സ്ഥ­ല­ങ്ങ­ളി­ലെല്ലാം എന്‍ഡോസള്‍ഫാന്‍ വില്‍­ക്കാ­മെ­ന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോ­ട­തി­യ്­ക്ക് നല്‍കി­യ പുതി­യ സ­ത്യ­വാ­ങ് മൂ­ല­ത്തില്‍ അ­റി­യി­ച്ചി­ട്ടു­ള്ള­ത്. 

നി­രോ­ധ­ന­ത്തോ­ടൊ­പ്പം  എന്‍ഡോസള്‍­ഫാന്‍  കയറ്റു­മതി പൂര്‍ണമായും പ്രായോഗികമ­ല്ലെ­ന്നാ­ണ് കേന്ദ്രം പ­റ­യു­ന്നത്. ഉപയോഗകാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുമ­തി നല്‍കാമെന്നാണ് കേന്ദ്രം വ്യ­ക്ത­മാ­ക്കു­ന്ന­ത്.

2011 ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതല­ത്തില്‍ സുപ്രീംകോടതി പൂര്‍ണ­മായും നിരോധിച്ചിരു­ന്നു. 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ രാ­ജ്യ­ത്ത് കെട്ടിക്കി­ട­ക്കു­ന്നുണ്ടെ­ന്നാണ് കോടതി­യെ ബോ­ധ്യ­പ്പെ­ടു­ത്തി­യി­രു­ന്ന­ത്. ഇത് കര്‍­ശ­ന ഉ­പാ­ധി­ക­ളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോട­തി ഉ­ത്ത­ര­വി­ട്ടി­രു­ന്നു. ഈ ഉ­ത്തര­വ് നി­ല­നില്‍­ക്കു­മ്പോ­ഴാ­ണ് കേ­ന്ദ്ര­സര്‍­ക്കാര്‍ വീണ്ടും നി­ല­പാ­ടില്‍ വെ­ള്ളം ചേര്‍­ത്തത്.

രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാ­ണ് എന്‍­ഡോ­സള്‍­ഫാന്‍ ഉ­പ­യോ­ഗി­ക്കു­ന്ന­തില്‍ ശ­ക്തമാ­യ എ­തിര്‍­പ്പ് ഉ­ണ്ടാ­യി­ട്ടു­ള്ള­തെ­ന്ന് കേ­ന്ദ്ര­സര്‍­ക്കാര്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്. സ്റ്റോ­ക്ക് ഹോ­മില്‍ ന­ട­ന്ന രാ­ജ്യാ­ന്ത­ര കണ്‍­വെന്‍­ഷ­നില്‍ ഇ­ന്ത്യ­യു­ടെ എ­തിര്‍­പ്പു­ണ്ടാ­യിട്ടും എന്‍­ഡോ­സള്‍­ഫാന്‍ നി­രോധ­നം പാ­സാ­ക്കി­യി­രുന്നു.

Keywords:  Endosulfan, New Delhi, National, Goverment    
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia