Garden | രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി; അമൃത് ഉദ്യാന്‍
Jan 28, 2023, 17:21 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി അമൃത് ഉദ്യാന്‍ എന്നാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരുമായി ചേരുന്നതിനാലാണ് 'അമൃത് ഉദ്യാന്‍' എന്ന പേരിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രിടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവന്, നോര്‍ത്, സൗത് ബ്ലോകുകള്‍, പാര്‍ലമെന്റ് എന്നിവ ഉള്‍പ്പെടുന്ന ന്യൂഡെല്‍ഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിര്‍മാണ വേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ശാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച കശ്മീര്‍ ഉദ്യാനത്തിനു സമാനമായ രീതിയില്‍ നിര്‍മിച്ചതിനാലാണ് മുഗള്‍ ഗാര്ഡന് എന്ന പേരുനല്‍കിയത്. ജനുവരി 31 മുതല്‍ മാര്ച് 26 വരെ സാധാരണക്കാര്‍ക്കായി അമൃത് ഉദ്യാന്‍ തുറന്നുകൊടുക്കും.
Keywords: Govt renames Delhi's Mughal Gardens to 'Amrit Udyan', New Delhi, News, Garden, Parliament, National.
സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുന്‍പുള്ള അധിനിവേശത്തിന്റെയും സ്വാധീന്യം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ ഗാര്ഡന്റെയും പേരുമാറ്റാന്‍ രാഷ്ട്രപതി ഭവന് തീരുമാനിച്ചത്.
ബ്രിടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവന്, നോര്‍ത്, സൗത് ബ്ലോകുകള്‍, പാര്‍ലമെന്റ് എന്നിവ ഉള്‍പ്പെടുന്ന ന്യൂഡെല്‍ഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിര്‍മാണ വേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ശാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച കശ്മീര്‍ ഉദ്യാനത്തിനു സമാനമായ രീതിയില്‍ നിര്‍മിച്ചതിനാലാണ് മുഗള്‍ ഗാര്ഡന് എന്ന പേരുനല്‍കിയത്. ജനുവരി 31 മുതല്‍ മാര്ച് 26 വരെ സാധാരണക്കാര്‍ക്കായി അമൃത് ഉദ്യാന്‍ തുറന്നുകൊടുക്കും.
Keywords: Govt renames Delhi's Mughal Gardens to 'Amrit Udyan', New Delhi, News, Garden, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.