Swachh Bharat Mission | ശൗചാലയം പണിയാൻ സാമ്പത്തിക പ്രയാസങ്ങളുണ്ടോ? കേന്ദ്ര സർകാർ 12,000 രൂപ നൽകുന്നു; എങ്ങനെ അപേക്ഷിക്കാമെന്ന് അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) സംസ്ഥാന സർകാരുകളും കേന്ദ്ര സർകാരും അതത് തലങ്ങളിൽ വിവിധ പദ്ധതികൾ നടത്തുന്നു. ഈ പ്രയോജനകരവും ക്ഷേമപരവുമായ പദ്ധതികളുടെ ഉദ്ദേശം പാവപ്പെട്ട ജനവിഭാഗങ്ങളെയും ദരിദ്രരായ ജനങ്ങളെയും സാമൂഹ്യപരമായി ഉന്നതിയിലേക്ക് ഉയർത്തുക എന്നതാണ്. വിലകുറഞ്ഞ റേഷൻ, ഭവന പദ്ധതി, തൊഴിൽ പദ്ധതി, വിദ്യാഭ്യാസ പദ്ധതി തുടങ്ങി നിരവധി തരത്തിലുള്ള പദ്ധതികൾ സർകാരുകൾ നടപ്പിലാക്കുന്നു.
                     
Swachh Bharat Mission | ശൗചാലയം പണിയാൻ സാമ്പത്തിക പ്രയാസങ്ങളുണ്ടോ? കേന്ദ്ര സർകാർ 12,000 രൂപ നൽകുന്നു; എങ്ങനെ അപേക്ഷിക്കാമെന്ന് അറിയാം

അത്തരത്തിലുള്ള ഒരു കേന്ദ്രസർകാർ പദ്ധതിയാണ് 'സ്വച്ഛ് ഭാരത് യോജന' (Swachh Bharat Abhiyan). ഈ പദ്ധതിയിൽ രാജ്യത്ത് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നു. അതേസമയം ഈ സ്കീമിന് കീഴിൽ ശൗചാലയങ്ങൾ നിർമിക്കാൻ നിങ്ങൾക്ക് 12,000 രൂപ ലഭിക്കും.

ആർക്കാണ് യോഗ്യത


* ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക്.

* ശൗചാലയം നിർമിക്കാൻ കഴിയാത്ത ആളുകൾക്ക്

* നിങ്ങളുടെ വീട്ടിൽ ടോയ്‌ലറ്റ് ഇല്ലെങ്കിൽ

* നിങ്ങൾ മുമ്പ് ഈ സ്കീം പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിൽ.


എങ്ങനെ അപേക്ഷിക്കാം


ഘട്ടം 1: സ്വച്ഛ് ഭാരതിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://swachhbharaturban(dot)gov(dot)in സന്ദർശിക്കുക.

ഘട്ടം 2: New Applicant എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് സ്വയം രജിസ്റ്റർ ചെയ്യുക, അതിനുശേഷം ലോഗിൻ ചെയ്ത് പാർട് എ, പാർട് ബി ഫോം പൂരിപ്പിക്കുക.

ഘട്ടം 3: ഫോം എയിൽ, സംസ്ഥാനം, വാർഡ് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കണം. അതേസമയം, ഫോം ബിയിൽ പേര്, ആധാർ നമ്പർ, ബാങ്ക് അകൗണ്ട് വിശദാംശങ്ങൾ എന്നിവ പൂരിപ്പിക്കുക. ഇതിനുശേഷം Submit ക്ലിക് ചെയ്യുക. സ്ലിപ് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. അതിൽ രജിസ്ട്രേഷൻ നമ്പർ ഉണ്ടാവും. അതിന്റെ സഹായത്തോടെ നിങ്ങളുടെ അപേക്ഷയുടെ നില പിന്നീട് ട്രാക് ചെയ്യാൻ കഴിയും.

ആവശ്യമായ രേഖകൾ

*സ്ഥിര താമസ സർടിഫികറ്റ്

*വരുമാന സർടിഫികറ്റ്

*ആധാർ കാർഡ്

*ബിപിഎൽ റേഷൻ കാർഡ്.

Keywords:  National, News, Top-Headlines, Newdelhi, Government, Toilet, Bank, Central Government, State,Website, Swachh Bharat Mission, Certificates, Govt Provides 12000 Rupees To Bank On Constructing A Toilet Under Swachh Bharat Mission.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia