Sanchar Saathi | മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ അല്ലെങ്കില്‍ നഷ്ടപ്പെടുകയോ ചെയ്‌തോ? ഇനി എളുപ്പത്തില്‍ കണ്ടെത്താം; തിരിച്ചറിയല്‍ രേഖയില്‍ ആരെങ്കിലും വ്യാജ നമ്പര്‍ എടുത്തിട്ടുണ്ടോയെന്ന് അറിഞ്ഞ് ബ്ലോക്കും ചെയ്യാം; സര്‍ക്കാരിന്റെ എഐ അധിഷ്ഠിത പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

 


ന്യൂഡെല്‍ഹി: (www.kvartha.com) നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടോ? നിങ്ങളുടെ ഐഡിയില്‍ എവിടെയെങ്കിലും ആരെങ്കിലും വ്യാജ നമ്പര്‍ എടുത്തിട്ടുണ്ടോ? ഇനി ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ അധികം വിഷമിക്കേണ്ടതില്ല. മോഷണം പോയ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയുന്നതിനടക്കം സഹായകരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പോര്‍ട്ടല്‍ 'സഞ്ചാര്‍ സാതി' കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. മൊബൈല്‍ ഫോണിനെയും നമ്പറിനെയും കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ക്ക് ലഭിക്കും. സഹായം ആവശ്യമുണ്ടെങ്കില്‍, വെബ് പോര്‍ട്ടലില്‍ പരാതിയും നല്‍കാം.
          
Sanchar Saathi | മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ അല്ലെങ്കില്‍ നഷ്ടപ്പെടുകയോ ചെയ്‌തോ? ഇനി എളുപ്പത്തില്‍ കണ്ടെത്താം; തിരിച്ചറിയല്‍ രേഖയില്‍ ആരെങ്കിലും വ്യാജ നമ്പര്‍ എടുത്തിട്ടുണ്ടോയെന്ന് അറിഞ്ഞ് ബ്ലോക്കും ചെയ്യാം; സര്‍ക്കാരിന്റെ എഐ അധിഷ്ഠിത പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

രാജ്യത്തെ കോടിക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വലിയ ചുവടുവയ്പാണ് സഞ്ചാര്‍ സാതി പോര്‍ട്ടല്‍ എന്ന് ലോഞ്ച് ചെയ്തുകൊണ്ട് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പോര്‍ട്ടല്‍ വഴി, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫോണുകള്‍ മോഷണം പോയാലോ നഷ്ടപ്പെട്ടാലോ എവിടെയാണെന്ന് കണ്ടെത്താനും സിം മാറ്റിയാലും അത് ബ്ലോക്ക് ചെയ്യാനും കഴിയും. https://sancharsaathi(dot)gov(dot)in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സേവനം പ്രയോജനപ്പെടുത്താം.

ഈ പോര്‍ട്ടലില്‍ മൂന്ന് പ്രധാന സൗകര്യങ്ങള്‍ ലഭ്യമാണ്. രാജ്യത്തെവിടെയും നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സഹായിക്കുന്ന സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ആണ് ആദ്യത്തെ പരിഷ്‌കാരം. മൊബൈല്‍ മോഷണം കേന്ദ്രീകൃതമായി പരാതിപ്പെടാം. അതിനുശേഷം പൊലീസിന്റെയും മൊബൈല്‍ സേവന കമ്പനികളുടെയും സഹായത്തോടെ ഉടന്‍ തന്നെ മൊബൈല്‍ ബ്ലോക്ക് ചെയ്യും.

രണ്ടാമത്തേത് നിങ്ങളുടെ മൊബൈല്‍ അറിയുക (KYM) എന്നറിയപ്പെടുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ നമ്പറും ഐഡന്റിറ്റിയും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. തങ്ങളുടെ പേരിലും രേഖകളിലും എത്ര മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ ഈ സൗകര്യം സഹായിക്കും, അത് നേരിട്ട് പരാതിപ്പെടാവുന്നതും വ്യാജ നമ്പര്‍ പോര്‍ട്ടലില്‍ നിന്ന് തന്നെ ബ്ലോക്ക് ചെയ്യാവുന്നതുമാണ്.

മൂന്നാമത്തെ സൗകര്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പവര്‍ഡ് സൊല്യൂഷന്‍ ഫോര്‍ ടെലികോം സിം സബ്സ്‌ക്രൈബര്‍ വെരിഫിക്കേഷന്‍ (ASTR) ആണ്. ഇത് പൂര്‍ണമായും എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ്. ഒരു ഐഡന്റിറ്റി രേഖയില്‍ ഫോട്ടോയോ ലൊക്കേഷനോ മാറ്റി എത്ര മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയും. അതായത്, രാജ്യത്ത് എവിടെയെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടെങ്കില്‍ അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി കണ്ടെത്താനാകും.

Keywords: Sanchar Saathi, New Delhi News, Malayalam News, National News, Mobile Phone, Government of India, Artificial Intelligence, Govt launches AI-powered portal 'Sanchar Saathi' to find lost phones, fake phone numbers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia