Gas Subsidy | 600 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ! ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പാചകവാതക സബ്‌സിഡി 300 രൂപയായി ഉയർത്തി

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) കേന്ദ്രമന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം. ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പാചകവാതക സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തി. രക്ഷാബന്ധൻ, ഓണം പ്രമാണിച്ച് എൽപിജി സബ്‌സിഡി നേരത്തെ 200 രൂപ കുറച്ചിരുന്നു. ബുധനാഴ്ച ചേർന്ന കേന്ദ്രസമന്ത്രിസഭാ യോഗമാണ് ഇപ്പോൾ 100 രൂപ അധിക സബ്‌സിഡി നൽകാൻ തീരുമാനിച്ചത്.

Gas Subsidy | 600 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ! ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പാചകവാതക സബ്‌സിഡി 300 രൂപയായി ഉയർത്തി

ഇതോടെ ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇനി 600 രൂപയ്ക്ക് ഗ്യാസ് സിലിൻഡറുകൾ ലഭിക്കും. ഡെൽഹിയിലെ ഉജ്ജ്വല ഗുണഭോക്താക്കൾ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് നിലവിൽ 703 രൂപ നൽകുമ്പോൾ അതിന്റെ വിപണി വില 903 രൂപയാണ്. കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം 603 രൂപയ്ക്ക് ഇവർക്ക് സിലിൻഡർ ലഭിക്കും.
Aster_MIMS

Gas Subsidy | 600 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ! ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പാചകവാതക സബ്‌സിഡി 300 രൂപയായി ഉയർത്തി

പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 9.59 കോടി ഗുണഭോക്താക്കൾക്ക് ഈ പ്രഖ്യാപനം പ്രയോജനപ്പെടും. 2016 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉജ്വല പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആദ്യം സൗജന്യ ഗ്യാസ് സിലിൻഡറും ഗ്യാസ് സ്റ്റൗവും നൽകുന്നു. നിർധന കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി തുടങ്ങിയത്.

Keywords: News, National, New Delhi, Gas Subsidy, LPG Price, Ujjwala,  Govt hikes Ujjwala subsidy from Rs 200 to Rs 300 per refill.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia