Aadhaar-Voter ID | സന്തോഷവാർത്ത! ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സർക്കാർ; 2024 മാർച്ച് 31 വരെ അവസരം; വീട്ടിലിരുന്ന് തന്നെ എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിയാം
Mar 22, 2023, 14:33 IST
ന്യൂഡെൽഹി: (www.kvartha.com) ജനങ്ങൾക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഇനി 2024 മാർച്ച് 31 വരെ ഈ രണ്ട് രേഖകളും ലിങ്ക് ചെയ്യാം. ഓൺലൈനായോ എസ്എംഎസ് മുഖേനയോ വോട്ടർ ഐഡിയുമായി ആധാർ ലിങ്ക് ചെയ്യാം.
2022 ജൂൺ 17-ന് വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട്, രണ്ട് തിരിച്ചറിയൽ കാർഡുകളും ലിങ്ക് ചെയ്യുന്നതിന് 2023 ഏപ്രിൽ ഒന്ന് വരെ സർക്കാർ സമയം നിശ്ചയിച്ചിരുന്നു. ഇതാണ് പുതിയ വിജ്ഞാപനത്തിൽ മാറ്റം വരുത്തിയത്. 2022 ഓഗസ്റ്റ് ഒന്ന് മുതലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിക്കാൻ തുടങ്ങിയത്.
എന്നിരുന്നാലും ലിങ്കിംഗ് പ്രക്രിയ നിർബന്ധമല്ല. പൗരന്മാർക്ക് വേണമെങ്കിൽ, ഈ കാലയളവിൽ വോട്ടർ ഐഡി ആധാറുമായി ലിങ്ക് ചെയ്യാം. ഇതിലൂടെ വോട്ടർ പട്ടികയിലെ വോട്ടർമാരുടെ പേരുകൾ ശരിയാണെന്നും ഒന്നിൽ കൂടുതൽ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഉൾപെട്ടിട്ടില്ലെന്നും ഉറപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്
വോട്ടർ ഐഡി-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?
1. എൻവിപിഎസിന്റെ (National Voters' Services Portal) പോർട്ടലിലേക്ക് https://www(dot)nvsp(dot)in/ പോയി 'Forms' ക്ലിക്ക് ചെയ്യുക.
2. ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഉപയോക്തൃനാമം, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
3. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, പുതിയ ഉപയോക്താവായി സ്വയം രജിസ്റ്റർ ചെയ്യുക. മൊബൈൽ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകണം, അപ്പോൾ ഒടിപി വരും. തുടർന്ന് ഒടിപി, വോട്ടർ കാർഡ് നമ്പർ, പാസ്‌വേഡ് എന്നിവ നൽകി രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4. തുടർന്ന് 'Form6B' ക്ലിക്ക് ചെയ്ത് സംസ്ഥാനം തെരഞ്ഞെടുക്കുക, ആധാർ നമ്പർ നൽകി 'Preview' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. 'Submit' ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാൻ റഫറൻസ് നമ്പർ ലഭിക്കും.
എസ്എംഎസ് വഴി ലിങ്ക് ചെയ്യാം
എസ്എംഎസ് വഴിയും വോട്ടർ ഐഡിയുമായി ആധാർ ലിങ്ക് ചെയ്യാം. 166 അല്ലെങ്കിൽ 51969 എന്ന നമ്പറിലേക്ക് താഴെ നൽകിയിരിക്കുന്ന ഫോർമാറ്റിൽ സന്ദേശം അയക്കുക.
ECILINK<SPACE><വോട്ടർ ഐഡി കാർഡ് നമ്പർ>< SPACE>ആധാർ നമ്പർ>
ഫോണിൽ നിന്നും ആധാർ ലിങ്ക് ചെയ്യും
പ്രവൃത്തി ദിവസങ്ങളിൽ അതായത് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ 1950 എന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ വോട്ടർ ഐഡി ആധാർ കാർഡുമായി ലിങ്ക് ചെയ്യാം.
Keywords: New Delhi, National, News, Government, Aadhar Card, Central Government, SMS, Election, Mobile Phone, Top-Headlines, Govt extends Aadhaar-Voter ID linking deadline to March 31, 2024.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.