വഴി­ത­ടയല്‍ രാ­ഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാ­വി­ല്ലെ­ന്ന് കേ­ന്ദ്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വഴി­ത­ടയല്‍ രാ­ഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാ­വി­ല്ലെ­ന്ന് കേ­ന്ദ്രം
ന്യൂ­ഡല്‍­ഹി: പൊ­തു­സ്ഥ­ല­ങ്ങ­ളിലും റോ­ഡു­­കളിലും വ­ഴി ത­ട­യു­ന്ന രാഷ്ട്രീയപാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ കോടതിക്കോ തിരഞ്ഞെടുപ്പ് കമ്മിഷനോ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോ­ട­തി­യില്‍ വ്യ­ക്ത­മാ­ക്കി.

വ­ഴി ത­ട­യല്‍ മൂ­ലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധി­മുട്ടുകളെ ലാഘവബുദ്ധിയോടെ കാണുന്ന സര്‍­ക്കാ­രി­ന്റെ ന­ട­പ­ടി­യെ കോട­തി രൂ­ക്ഷ­മാ­യി വി­മര്‍­ശി­ച്ചു.

വഴിതടയുകയും പൊതുമുതല്‍ നശിപ്പിക്കുക­യും ചെയ്യു­ന്ന രാ­ഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കി­യ സ­ത്യ­വാ­ങ് മൂ­ല­ത്തി­ലാണ് വഴിതടഞ്ഞതുകൊണ്ടോ പൊതുമുതല്‍ നശിപ്പിച്ചതുകൊണ്ടോ മാത്രം രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്രം മ­റുപ­ടി നല്‍­കി­യ­ത്. നേര­ത്തേ ബ­ന്ദ് ന­ട­ത്തു­ന്ന രാ­ഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോട­തി മ­ര­വി­പ്പിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ കോ­ട­തി­യില്‍ ബോ­ധി­പ്പി­ച്ചു.

രാഷ്ട്രീയ പാര്‍ട്ടി­കള്‍ റെയില്‍, റോഡ് ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുന്നതായി ഹര്‍ജിക്കാര്‍ ആരോ­പി­ച്ചി­ട്ടു­ണ്ട്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

കേ­സ് പ­രി­ഗ­ണി­ച്ച­പ്പോള്‍ ഹാജരാകാതിരുന്ന ഹരിയാന സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്ര­ശ്‌­ന­ങ്ങ­ളില്‍ സര്‍ക്കാരുകള്‍ കാട്ടുന്ന അലംഭാ­വം ഒ­രു ത­ര­ത്തി­ലും ന്യാ­യീ­ക­രി­ക്ക­തെല്ല­ന്നും ജസ്റ്റിസ് ജി.എസ്.സി­ങ്‌­വി എസ്.ജെ മുഖോപാധ്യാ­യ­ എ­ന്നിവരുള്‍പ്പെ­ട്ട ഡി­വിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.


Keywords:  New Delhi, National, Goverment, Road Block Strike,   Supreme Court 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia