Dog breeds Banned | 'മനുഷ്യജീവന് അപകടകാരികള്‍'! 23 ഇനം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച് കേന്ദ്രസര്‍കാര്‍, ഏതൊക്കെയെന്ന് അറിയാം
Mar 13, 2024, 16:37 IST
ന്യൂഡെല്‍ഹി: (KVARTHA) വിദേശ ഇനത്തിലുള്ള 23 തരം നായകളുടെ ഇറക്കുമതിയും വില്‍പനയും കേന്ദ്രസര്‍കാര്‍ നിരോധിച്ചു. പിറ്റ്ബുള്‍, അമേരികന്‍ ബുള്‍ഡോഗ്, റോട്വീലര്‍ അടക്കമുള്ള നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പന എന്നിവ തടയണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം. മനുഷ്യജീവന് അപകടകാരികളാണെന്ന റിപോര്‍ടിനെ തുടര്‍ന്നാണ് നിരോധനമേര്‍പെടുത്തിയിരിക്കുന്നത്.
അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരികന്‍ ബുള്‍ഡോഗ്, ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, കൊകേഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, സൗത് റഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, ടോണ്‍ജാക്, സാര്‍പ്ലാനിനാക്, ജാപനീസ് ടോസ, മാസ്ടിഫ്സ്, റോട്വീലര്‍, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുള്‍പെട്ട നായകള്‍.

ഈ വിഭാഗത്തിലുള്ള നായകള്‍ക്ക് ലൈസന്‍സോ പെര്‍മിറ്റോ നല്‍കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന ചീഫ് സെക്രടറിമാര്‍ക്കാണ് കേന്ദ്ര സര്‍കാര്‍ കത്തയച്ചത്.
അപകടകാരികളായ നായകളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍കാരിനോട് ഡെല്‍ഹി ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ചില വിഭാഗം നായകളുടെ നിരോധനവും ഇതുവരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ഹൈകോടതിയെ സമീപിച്ചിരുന്നത്.

Keywords: News, National, National-News, Malayalam-News, Central Govt, Government, Bans, import, Breeding, Sale, Dangerous, Dog, Breeds, Pitbull, bulldog, Govt bans import, breeding, and sale of dangerous dog breeds including Pitbull, bulldog
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.