ഡോ. വി അനന്ത നാഗേശ്വരൻ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്; നിയമനം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ
Jan 28, 2022, 21:02 IST
ന്യൂഡെൽഹി: (www.kvartha.com 28.01.2022) പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) ആയി ഡോ. വി അനന്ത നാഗേശ്വരനെ കേന്ദ്ര സർകാർ നിയമിച്ചു. മുന്‍ സിഇഎ കെ വി സുബ്രഹ്മണ്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം. 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റും സാമ്പത്തിക സർവേയും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
എഴുത്തുകാരൻ, അധ്യാപകൻ, സാമ്പത്തിക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. നാഗേശ്വരൻ, ഇൻഡ്യയിലും വിദേശത്തുമുള്ള നിരവധി ബിസിനസ് സ്കൂളുകളിലും സ്ഥാപനങ്ങളിലും അധ്യാപകനായിരുന്നു. ഐഎഫ്എംആർ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിന്റെ ഡീനും ആന്ധ്രാപ്രദേശിലെ ക്രിയാ യൂനിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.
ക്രെഡിറ്റ് സ്യൂസ് ഗ്രൂപ് എജിയുടെയും ജൂലിയസ് ബെയർ ഗ്രൂപിന്റെയും മുൻ എക്സിക്യൂടീവുമാണ്. 2019 മുതൽ 2021 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാർട് ടൈം അംഗമായിരുന്നു.
അഹ് മദാബാദിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനജ്‌മെന്റിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും യു എസിലെ മസാച്യുസെറ്റ്‌സ് സർവകലാശാലയിൽ നിന്ന് ധനകാര്യത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
Keywords: Ahmedabad, Prime Minister, New Delhi, National, Government, News, Teacher, Kerala, India, Govt appointed V Anantha Nageswaran as new Chief Economic Adviser

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.