SWISS-TOWER 24/07/2023

Amends Aadhaar rules | ആധാര്‍ ചട്ടത്തില്‍ ഭേദഗതി; 10 വര്‍ഷത്തില്‍ ഒരിക്കല്‍ രേഖകള്‍ നല്‍കി പുതുക്കണം; മറ്റു വിവരങ്ങള്‍ അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ആധാര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍കാര്‍. പത്തുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അനുബന്ധ രേഖകള്‍ നല്‍കി ആധാര്‍ പുതുക്കണമെന്ന ഭേദഗതിയാണ് വരുത്തിയത്. തിരിച്ചറിയല്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തുടര്‍ന്നും ആധാറിന്റെ കൃത്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ചട്ട ഭേദഗതിയെന്ന് കേന്ദ്ര സര്‍കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
Aster mims 04/11/2022

Amends Aadhaar rules | ആധാര്‍ ചട്ടത്തില്‍ ഭേദഗതി; 10 വര്‍ഷത്തില്‍ ഒരിക്കല്‍ രേഖകള്‍ നല്‍കി പുതുക്കണം; മറ്റു വിവരങ്ങള്‍ അറിയാം

ആധാര്‍ കാര്‍ഡ് കിട്ടി പത്തുവര്‍ഷം കഴിഞ്ഞാല്‍ അനുബന്ധ രേഖകള്‍ നല്‍കണം. തിരിച്ചറിയുന്നതിനുള്ള രേഖ, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ തുടങ്ങിയവയാണ് അനുബന്ധ രേഖകള്‍. കാലാകാലങ്ങളില്‍ സെന്‍ട്രല്‍ ഐഡന്റിറ്റിസ് ഡേറ്റ റെപോസിറ്ററിയിലെ ആധാറുമായി ബന്ധപ്പെട്ട രേഖകളുടെ കൃത്യത ഉറപ്പുവരുത്താനാണ് പുതിയ ഭേദഗതി എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഇതിനായി പുതിയ ഫീചറും അവതരിപ്പിച്ചു. മൈ ആധാര്‍ പോര്‍ടലിലോ മൈ ആധാര്‍ ആപിലോ കയറി അപ്ഡേറ്റ് ഡോക്യൂമെന്റില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. എന്‍ റോള്‍മെന്റ് സെന്ററില്‍ പോയും ഈ സേവനം തേടാവുന്നതാണ്. തുടര്‍ന്ന് ഓരോ പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് ഒരുതവണയെങ്കിലും ആധാര്‍ കാര്‍ഡില്‍ കാണിച്ചിരിക്കുന്ന രേഖകള്‍ വാലിഡേറ്റ് ചെയ്യണം.

കഴിഞ്ഞമാസമാണ് ആധാര്‍ കാര്‍ഡ് ലഭിച്ച് പത്തുവര്‍ഷം കഴിഞ്ഞവര്‍ ആധാര്‍ കാര്‍ഡ് പുതുക്കണമെന്ന് യുഐഡിഎഐ നിര്‍ദേശിച്ചത്. ആധാറില്‍ കാണിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെയും വിശദാംശങ്ങള്‍ പുതുക്കണമെന്നതായിരുന്നു നിര്‍ദേശം. കാര്‍ഡ് കിട്ടിയ ശേഷം ഇതുവരെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തവരോടായിരുന്നു ഈ നിര്‍ദേശം.

Keywords: Govt amends Aadhaar rules; supporting documents may be updated 'at least once' in 10 years, New Delhi, News, Aadhar Card, Application, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia