യെദിയൂരപ്പയുടെ ഭരണത്തില്‍ മൂന്ന് വര്‍ഷം ഉറക്കം കെട്ടുവെന്ന് ഗവര്‍ണര്‍
Aug 8, 2012, 20:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗ്ളൂരു: ബി.എസ്. യെദിയൂരപ്പയുടെ രണ്ടാം ഭരണത്തിലെ ആദ്യമൂന്ന് വര്‍ഷക്കലം തനിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്ന് കര്‍ണ്ണാടക ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ് തുറന്നടിച്ചു.
അഴിമതിയും കുംഭകോണവും ഭരണയന്ത്രം ദുരുപയോഗപ്പെടുത്തലും മൂലം തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു അക്കാലത്തേതെന്ന് ഗവര്‍ണര്‍ ഭരദ്വാജ് മൈസൂരില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. അതേസമയം നിലവിലുള്ള ജഗദീഷ് ഷെട്ടാര്‍ നയിക്കുന്ന ഭരണത്തെ പ്രകീര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല.
ഭരണനിര്‍വ്വഹണം കാര്യക്ഷമമായാല്‍ അഴിമതികുറഞ്ഞുവരും. ഇപ്പോള്‍ വരള്‍ച്ചയെ നേരിട്ട രീതിയും ക്രമസമാധാന പാലനവും നല്ലനിലയില്‍ പോകുന്നുണ്ട്. മംഗലാപുരത്തെ ഹോം സ്റ്റേ ആക്രമണക്കേസിലെ പ്രതികളെ പിടികൂടാനായതിലുള്ള സന്തുഷ്ടിയും അദ്ദേഹം പ്രകടിപ്പിച്ചു.
പുതിയ ലോകായുക്ത തലവനെ നിയമിക്കാത്തതില്‍ ഭരദ്വാജ് നീരസം പ്രകടിപ്പിച്ചു. 2011 സെപ്തംബര്‍ മുതല്‍ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സത്യസന്ധനായ ഒരാളെ ഈ തസ്തികയിലേക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രി ഷെട്ടാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസന്ധനും നീതിമാനുമായ ഒരാള്‍ പ്രസ്തുത സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടാല്‍ കര്‍ണ്ണാടകയിലെ ഔദ്യോഗിക തലത്തിലുള്ള അഴിമതിക്ക് കടിഞ്ഞാണിടാനാകുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണ്ണര്‍ ഭരദ്വാജിന്റെ മൈസൂര്‍ പ്രതികരണം വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് വന്‍കോളിളക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗവര്‍ണ്ണറുടെ അഭിപ്രായപ്രകടനം മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ ഉന്നംവെച്ചുള്ളതാണെന്നതില് രണ്ടുപക്ഷമില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ ഗവര്‍ണറുടെ ശക്തമായ ഇടപെടല്‍മൂലമാണ് യദിയൂരപ്പ അധികാരം വിട്ടൊഴിയാന്‍ വഴിമരുന്നിട്ട ആദ്യഘടകം.
Keywords: Bangalore, B.S.Yeddyurappa, Karnataka, Governor, National, Bhardwaj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
