Governor | പ്രഭാത ഭക്ഷണം കഴിക്കാറില്ല; മുഖ്യമന്ത്രിയുടെ വസതിയിലെ ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും ഇക്കാര്യം കേരള ഹൗസ് ജീവനക്കാരോടു ചോദിച്ചാല്‍ അറിയാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

Governor | പ്രഭാത ഭക്ഷണം കഴിക്കാറില്ല; മുഖ്യമന്ത്രിയുടെ വസതിയിലെ ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് ഗവര്‍ണര്‍ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെയും ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. എന്നാല്‍ ഗവര്‍ണര്‍ പങ്കെടുക്കാത്തത് ചര്‍ചയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

Keywords:  Governor Arif Mohammed Khan says he does not eat breakfast, New Delhi, News, Politics, Controversy, Breakfast, Governor Arif Mohammed Khan, Chief Minister, Pinarayi Vijayan, Media, National. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia