SWISS-TOWER 24/07/2023

ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നികുതി ഈടാക്കുന്നു; വിമാന യാത്ര ഇനി ചിലവേറും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.11.2016) ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ഇനി ചിലവ് കൂടും. ചെറിയ പട്ടണങ്ങളെ വിമാന സര്‍വ്വീസ് വഴി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് പണം കണ്ടെത്താനായി രാജ്യത്തിനുള്ളിലെ വിമാന യാത്രകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കും. ഇത് പ്രകാരം 1000 കിലോമീറ്റര്‍ വരെയുളള റൂട്ടുകളില്‍ 7500 രൂപയും, 1500 കിലോ മീറ്ററിന് 8000 രൂപയും അതിനു മുകളില്‍ 8500 രൂപയും വിമാന കമ്പനികള്‍ അധിക നികുതി നല്‍കേണ്ടി വരും.

ഒരു ടിക്കറ്റിന് ഏകദേശം 100 രൂപ വരെ യാത്രക്കാര്‍ക്ക് അധികം നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നികുതി ഈടാക്കി തുടങ്ങുമെന്ന് എവിയേഷന്‍ സെക്രട്ടറി അറിയിച്ചു.

ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നികുതി ഈടാക്കുന്നു; വിമാന യാത്ര ഇനി ചിലവേറും

Keywords:  New Delhi, National, India, Flight, Air India, Air India Express, spice jet, Air fares set to go up: Government to impose up to Rs 8,500 levy on flights to fund regional connectivity.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia