PAN linking | ആശ്വാസം! ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടിയേക്കുമെന് റിപ്പോർട്ടുകൾ

 


ന്യൂഡെൽഹി: (www.kvartha.com) ഇതുവരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ആശ്വാസം പകരുന്ന വാർത്തയ്ക്ക് സാധ്യത. ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി പലതവണ സർക്കാർ നീട്ടിയിട്ടുണ്ട്. 2022 മാർച്ച് 31-ന് മുമ്പ് ലിങ്കിംഗ് പ്രക്രിയ പൂർണമായും സൗജന്യമായിരുന്നു. ഇതിന് പിന്നാലെ പാൻ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന് നിരവധി പേർക്ക് 1000 രൂപ പിഴയും അടക്കേണ്ടി വന്നു. തുടർന്ന് സർക്കാർ പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 വരെ നീട്ടിയിരുന്നുവെങ്കിലും 1000 രൂപ പിഴ പ്രാബല്യത്തിൽ നിലനിർത്തി.

PAN linking | ആശ്വാസം! ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടിയേക്കുമെന് റിപ്പോർട്ടുകൾ

അത്തരമൊരു സാഹചര്യത്തിൽ, പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ കുറച്ച് മാസങ്ങൾ കൂടി നീട്ടിയേക്കുമെന്നും ആദായനികുതി വകുപ്പ് ഉടൻ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സമയപരിധി 2023 മാർച്ച് 31-ന് അവസാനിക്കുന്നതിന് തൊട്ടുമുമ്പായാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് കൂടുതൽ സമയം നൽകുമെന്നുള്ള വാർത്തകൾ വരുന്നത്. സമയപരിധി സർക്കാർ രണ്ടോ മൂന്നോ മാസം കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, പിഴ നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും

ആദായനികുതി വകുപ്പിന്റെ അഭിപ്രായത്തിൽ, 2017 മെയ് മാസത്തെ വിജ്ഞാപനം അനുസരിച്ച് നികുതി ഇളവ് വിഭാഗത്തിൽ പെടാത്ത എല്ലാ പാൻ ഉടമകളും പാൻ ആധാറുമായി ബന്ധിപ്പിക്കണം, ഇല്ലെങ്കിൽ പാൻ പ്രവർത്തന രഹിതമാകും. http://www(dot)incometax(dot)gov(dot)in എന്ന വെബ്‌സൈറ്റിൽ 1000 രൂപ ഫീസ് അടച്ച് ആധാറുമായി പാൻ ലിങ്ക് ചെയ്യാമെന്ന് ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം ഒരു ട്വീറ്റിൽ അറിയിച്ചിരുന്നു.

സർക്കാർ പിഴ 9 മാസം കൂട്ടി

ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടിയിട്ടുണ്ട്. 2022 മാർച്ച് 31-ന് മുമ്പ് ലിങ്കിംഗ് സൗജന്യമായിരുന്നു. 2022 ഏപ്രിൽ ഒന്ന് മുതൽ 500 രൂപ ഫീസ് ഏർപ്പെടുത്തി. പിന്നീട് 2022 ജൂലൈ ഒന്ന് മുതൽ 1,000 രൂപയായി ഉയർത്തി. ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിക്കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്നാണ് റിപോർട്ടുകൾ.

Keywords: New Delhi, National, News, Government, Aadhar Card, Pan Card, Report, Website, Top-Headlines,  Government likely to extend PAN-Aadhaar linking deadline; may charge late fee.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia