Decision | എട്ട് സാധാരണ മരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതെന്തിന്?
● ആസ്ത്മ, ക്ഷയം, ബൈപോളാർ ഡിസോർഡർ എന്നിവയ്ക്കുള്ള മരുന്നുകളും ഉൾപ്പെടുന്നു.
● മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള ചെലവ് വർധിച്ചതാണ് കാരണമെന്ന് സർക്കാർ പറയുന്നു.
● മരുന്നുകളുടെ വില വർധന 50% വരെയാണ്.
അർണവ് അനിത
(KVARTHA) 'അസാധാരണ സാഹചര്യങ്ങളും' 'പൊതു താല്‍പര്യവും' ചൂണ്ടിക്കാട്ടി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍പിപിഎ) എട്ട് സാധാരണ മരുന്നുകളുടെ വില ഒക്ടോബര്‍ 14 തിങ്കളാഴ്ച വര്‍ധിപ്പിച്ചു. കേന്ദ്ര രാസവളം മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴിലാണ് എന്‍പിപിഎ വരുന്നത്. മരുന്നുകളുടെ അമിത വില നിയന്ത്രിക്കുന്നതിനായി 1997-ലാണ് എന്‍പിപിഎ രൂപീകരിച്ചത്. അവശ്യസാധന നിയമപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച 'മരുന്ന് വില നിയന്ത്രണ ഉത്തരവ്' (ഡിപിസിഒ) പ്രകാരം മരുന്നുകളുടെ വില നിശ്ചയിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ട്.
എന്‍പിപിഎ 'ഷെഡ്യൂള്‍ഡ് മരുന്നുകളുടെ' വില പരിധി നിശ്ചയിക്കുന്നു. നിലവില്‍ 350-ലധികം മരുന്നുകളുടെ 960 ഫോര്‍മുലേഷനുകള്‍ ഉള്‍ക്കൊള്ളുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ് ഷെഡ്യൂള്‍ഡ് മരുന്നുകള്‍. ഒരു മരുന്നിന് ഒന്നിലധികം ഫോര്‍മുലേഷനുകള്‍ ഉണ്ടാകാം. ഈ മരുന്നുകള്‍ എന്‍പിപിഎ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ കഴിയില്ല.
ഒക്ടോബര്‍ 14-ന് വില വര്‍ധിപ്പിച്ച മരുന്നുകളില്‍ സാല്‍ബുട്ടമോള്‍ (ആസ്തമയ്ക്ക് ഉപയോഗിക്കുന്നു), കുത്തിവയ്പ്പിനുള്ള സ്‌ട്രെപ്‌റ്റോമൈസിന്‍ പൗഡര്‍ (ക്ഷയരോഗത്തിന് ), ലിഥിയം (ബൈപോളാര്‍ ഡിസോര്‍ഡര്‍), പിലോകാര്‍പൈന്‍ ഐ ഡ്രോപ്പുകള്‍ (ഗ്ലോക്കോമയ്ക്ക്) എന്നിവ ഉള്‍പ്പെടുന്നു. മറ്റുള്ളവയുടെ വില നിലവിലുള്ളതിന്റെ 50% വര്‍ദ്ധിപ്പിച്ചു.
മരുന്നും നിലവിലുള്ള പരിധി വിലയും (നികുതി ഒഴികെ)
അടിയന്തിര ചികിത്സ:
അട്രോപിന്‍ കുത്തിവയ്പ്പ് (1 മില്ലി): 4.57 രൂപ - വിഷ ചികിത്സ
ആന്റിബയോട്ടിക്കുകൾ:
സെഫാഡ്രോക്സില്‍ ഗുളിക 500 മില്ലിഗ്രാം (1 ടാബ്ലെറ്റ്): 4.47 രൂപ
സ്‌ട്രെപ്‌റ്റോമൈസിന്‍ പൊടി 1000 മില്ലിഗ്രാം (ഓരോ കുപ്പിയും): 10.86 രൂപ
സ്‌ട്രെപ്‌റ്റോമൈസിന്‍ പൊടി 750 മില്ലിഗ്രാം (ഓരോ കുപ്പിയും): 10.10 രൂപ (ടി.ബി)
കണ്ണിലെ രോഗങ്ങൾ:
പിലോകാര്‍പൈന്‍ (2%) (1ML): 10.83 രൂപ - ഗ്ലോക്കോമ
ശ്വാസകോശ രോഗങ്ങൾ:
സാല്‍ബുട്ടമോള്‍ ഗുളിക 4 മില്ലിഗ്രാം (1 ടാബ്ലെറ്റ്): 0.21 രൂപ - ആസ്ത്മ/ശ്വാസതടസ്സം
സാല്‍ബുട്ടമോള്‍ ഗുളിക 2 മില്ലിഗ്രാം (1 ടാബ്ലെറ്റ്): 0.18 രൂപ - ആസ്ത്മ/ശ്വാസതടസ്സം
സാല്‍ബുട്ടമോള്‍ ലായനി 5 മില്ലിഗ്രാം / മില്ലി (1 മില്ലി): 0.68 രൂപ - ആസ്ത്മ/ശ്വാസതടസ്സം
രക്തരോഗങ്ങൾ:
ഡെസ്‌ഫെറിയോക്‌സാമൈന്‍ 500 മില്ലിഗ്രാം (ഓരോ കുപ്പിയും): 188.65 രൂപ - താലസ്മിയ രോഗികൾക്ക്
മറ്റ് രോഗങ്ങൾ:
ലിഥിയം ഗുളികകള്‍ 300 മില്ലിഗ്രാം (1 ടാബ്ലെറ്റ്): 1.63 രൂപ - ബൈപോളാര്‍ ഡിസോര്‍ഡര്‍
വിലവിവരം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയില്‍ നിന്ന്. ഈ മരുന്നുകള്‍ക്കെല്ലാം 5-12% വരെ ജിഎസ്ടി ബാധകമാണ്.
മുന്‍വര്‍ഷത്തെ മൊത്തവില സൂചികയുടെ (WPI) അടിസ്ഥാനത്തില്‍, ഏപ്രില്‍ 1 മുതല്‍ എല്ലാ സാമ്പത്തിക വര്‍ഷവും എന്‍പിപിഎ വില വര്‍ദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന്, 2024 ഏപ്രില്‍ 1 മുതല്‍ വില്‍ക്കുന്ന മരുന്നുകള്‍ക്ക് 0.00551% വരെ വിലവര്‍ദ്ധന എന്‍പിപിഎ അനുവദിച്ചു, അതിനുശേഷം, മൊത്തവിലസൂചികയുടെ അടിസ്ഥാനമാണ് കണക്കിലെടുത്ത്. എന്നാല്‍ ഒക്ടോബര്‍ 14 ന്, എന്‍പിപിഎ 50% വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തുന്നതിന് 'അസാധാരണ' സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
ഡിപിസിഒയുടെ സെക്ഷന്‍ 19, വാര്‍ഷിക പതിവ് സമ്പ്രദായത്തിന് പുറമേ, പരിധി ചെലവ് മുകളിലേക്കോ താഴേക്കോ പരിഷ്‌കരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. അസാധാരണമായ സാഹചര്യങ്ങളില്‍ ഇങ്ങിനെ ചെയ്യാനാകും.
പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് വില വര്‍ധിപ്പിച്ചതെന്ന് എന്‍പിപിഎ വ്യക്തമാക്കി. മരുന്ന് നിര്‍മ്മിക്കാന്‍ ആവശ്യമായ ചേരുവകകളുടെ വില വര്‍ദ്ധനവ്, ഉല്‍പ്പാദനച്ചെലവ്, വിനിമയ നിരക്കിലെ മാറ്റം, തുടങ്ങിയ ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വില പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് നിര്‍മ്മാതാക്കള്‍ സമീപിച്ചതായും അതില്‍ പറയുന്നു. ഈ ഘടകങ്ങള്‍ മരുന്നുകളുടെ 'സുസ്ഥിര ഉല്‍പ്പാദനത്തിന് തടസമാകുന്നെന്ന് എന്‍പിപിഎ അവകാശപ്പെട്ടു, കൂടാതെ ചില മരുന്ന് നിര്‍മ്മാതാക്കള്‍, 'മരുന്ന് നിര്‍മ്മിക്കാന്‍ ആവശ്യമായ ചേരുവകകളുടെ അസന്തുലിതാവസ്ഥ കാരണം അവ നിര്‍ത്തലാക്കുന്നതിന്' പോലും അപേക്ഷിച്ചിരുന്നു.
'ഓരോ മരുന്നിനും പ്രത്യേകമായി ഉല്‍പ്പാദനച്ചെലവ് ഉയരുന്നതിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?' ഈ വിശദാംശങ്ങള്‍ വ്യക്തമാക്കാതെ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം യുക്തിക്ക് നിരക്കാത്തതും അവ്യക്തവുമാണെന്ന് അസോസിയേഷന്‍ ഓഫ് ഡോക്ടേഴ്സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത്കെയര്‍ (എഡിഇഎച്ച്) അംഗവും പഞ്ചാബ് മെഡിക്കല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ ഡോ.ഗുരീന്ദര്‍ എസ്. ഗ്രെവാള്‍ പറഞ്ഞു.
ഇവ 'പാവപ്പെട്ട രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍' ആണെന്നും, സാധാരണ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് പലപ്പോഴും ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകളുടെ പ്രധാന പ്രേരക ഘടകം മരുന്നുവാങ്ങാനുള്ള ചെലവാണെന്നാണ്, സര്‍ക്കാരിന്റെ സ്വന്തം റിപ്പോര്‍ട്ടുകളും സര്‍വേകളും പറയുന്നു. കഴിഞ്ഞ മാസം സര്‍ക്കാര്‍ പുറത്തിറക്കിയ നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട് റിപ്പോര്‍ട്ട് പറയുന്നത്, നിലവിലെ ചികിത്സാ ചെലവില്‍ ഏകദേശം മൂന്നിലൊന്ന് (30.84%) 'മരുന്ന് വാങ്ങുന്നുളള' ചെലവാണെന്നാണ്.
കടപ്പാട്: ദ വയര്‍
#medicinepricehike #healthcare #India #NPPA #pharma #healthpolicy