DA Hike | ഏഴാം ശമ്പള കമ്മീഷൻ: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം വലിയ സമ്മാനം ലഭിച്ചേക്കും! പെൻഷൻ വാങ്ങുന്നവർക്കും നേട്ടം

 


ന്യൂഡെൽഹി: (KVARTHA) വരുന്ന മാർച്ചിൽ കേന്ദ്ര ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ (DA) നാല് ശതമാനം വർധനവ് സർക്കാർ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലേബർ ബ്യൂറോ പുറത്തിറക്കുന്ന ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ (CPI-IW) അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത എല്ലാ മാസവും കണക്കാക്കുന്നത്.

DA Hike | ഏഴാം ശമ്പള കമ്മീഷൻ: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം വലിയ സമ്മാനം ലഭിച്ചേക്കും! പെൻഷൻ വാങ്ങുന്നവർക്കും നേട്ടം

2023 ഒക്ടോബറിൽ വർധനവുണ്ടായി

ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ അംഗീകൃത ഫോർമുല അനുസരിച്ചായിരിക്കും ഡിഎ വർധിപ്പിക്കുകയെന്നാണ് സൂചന. 2023 ഒക്ടോബറിൽ മന്ത്രിസഭ അവസാനമായി സർക്കാർ ജീവനക്കാർക്കുള്ള ഡിഎയും പെൻഷൻകാർക്കുള്ള ഡിയർനസ് റിലീഫും (DR) നാല് ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ഡിഎ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർന്നു.

48.67 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് പ്രയോജനം

ഈ തീരുമാനം 48.67 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്തു. നേരത്തെ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ലെവൽ ഓഫീസർമാർക്കുള്ള ദീപാവലി ബോണസ് സർക്കാർ അംഗീകരിച്ചിരുന്നു. 2022-2023 കാലയളവിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് കണക്കാക്കുന്നതിന് ധനമന്ത്രാലയം 7,000 രൂപ എന്ന പരിധി നിശ്ചയിച്ചിരുന്നു.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അനുസരിച്ചാണ് സർക്കാർ ഡിഎ കൂട്ടാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ക്ഷാമബത്ത വർധന മൂലം ജീവനക്കാരുടെ ശമ്പളവും കൂടുന്നു. പണപ്പെരുപ്പം ഉയർന്നാൽ ഡിഎ ഇനിയും വർധിപ്പിക്കും. സാമ്പത്തിക വർഷത്തിലെ ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സിൻ്റെ (എഐസിപിഐ) 12 മാസത്തെ ശരാശരിയിലെ വർധനയാണ് ഡിഎയും ഡിആറും വർധിപ്പിക്കുന്നത്.

Keywords: News, Malayalam News, EPFO, Pension, DA, DR,Government employees, Government employees likely to get 4% DA hike in March 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia