SWISS-TOWER 24/07/2023

Smartphone Budget | സർക്കാരിൻ്റെ വലിയ സമ്മാനം! സ്മാർട്ട് ഫോണുകളുടെ വില കുറയും, ബജറ്റിന് തൊട്ടുമുമ്പ് സുപ്രധാന പ്രഖ്യാപനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) സ്‌മാർട്ട്‌ഫോൺ പ്രേമികൾക്ക് സർക്കാരിൽ നിന്ന് വലിയൊരു സമ്മാനം. ഇടക്കാല ബജറ്റിന് തൊട്ടുമുമ്പ് സുപ്രധാന പ്രഖ്യാപനം നടത്തി. മൊബൈൽ ഫോണുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളുടെയും ഭാഗങ്ങളുടെയും ഇറക്കുമതി തീരുവ സർക്കാർ കുറച്ചു. ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇത് മൊബൈൽ ഫോണുകളുടെ നിർമാണ ചിലവ് കുറക്കുകയും ഫോണുകളുടെ വില കുറയാൻ അവസരമൊരുക്കുകയും ചെയ്യും.

Smartphone Budget | സർക്കാരിൻ്റെ വലിയ സമ്മാനം! സ്മാർട്ട് ഫോണുകളുടെ വില കുറയും, ബജറ്റിന് തൊട്ടുമുമ്പ് സുപ്രധാന പ്രഖ്യാപനം


സിം സോക്കറ്റുകൾ, മെറ്റൽ ഭാഗങ്ങൾ, മറ്റ് മെക്കാനിക്കൽ വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനം കുറച്ചതായി ധനമന്ത്രാലയം ചൊവ്വാഴ്ച രാത്രി വൈകി പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു. മധ്യ കവർ, മെയിൻ ലെൻസ്, ബാക്ക് കവർ, ജിഎസ്എം ആൻ്റിന, പിയു കെയ്‌സ്, സീലിംഗ് ഗാസ്കറ്റ്, സിം സോക്കറ്റ്, സ്ക്രൂകൾ, മറ്റ് പ്ലാസ്റ്റിക്, ലോഹ വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്.

പ്രയോജനം എന്തായിരിക്കും?

ഈ നടപടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാവും. ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകളുടെ വില കുറയുമ്പോൾ കയറ്റുമതി വർധിക്കും. മൊബൈൽ നിർമാണത്തിൽ വർധനവുമുണ്ടാകും. ഇത് ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മൊബൈൽ ഫോണുകളുടെയും അതിൻ്റെ ഭാഗങ്ങളുടെയും ഇറക്കുമതി തീരുവ സർക്കാർ എടുത്തുകളയുന്നത് ഉയർന്ന നിലവാരമുള്ള സ്മാർട്ട്ഫോണുകളുടെ നിർമാണത്തെ ത്വരിതപ്പെടുത്തും.

ആപ്പിൾ, സാംസങ്, വിവോ, ഓപ്പോ എന്നിവയുടെ സ്മാർട്ട്ഫോണുകളുടെ വിലയും കുറഞ്ഞേക്കും. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും രാജ്യത്ത് തന്നെ നിർമ്മിച്ചവയാണ്. സർക്കാരിൻ്റെ ഈ നടപടി മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.

മൊബൈൽ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ അല്ലെങ്കിൽ ചില വിഭാഗങ്ങളിൽ ഇറക്കുമതി തീരുവ നിർത്തുകയോ ചെയ്യുക വഴി, ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങ് വർധിച്ച് 39 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് 2023 സാമ്പത്തിക വർഷത്തിൽ 11 ബില്യൺ ഡോളറായിരുന്നു. അതേ സമയം, ഇന്ത്യൻ മൊബൈൽ വ്യവസായം 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 50 ബില്യൺ ഡോളർ മൂല്യമുള്ള മൊബൈൽ ഫോണുകൾ നിർമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords: News, Malayalam News, Smartphone,Technology, import duty, Samsung, Governmant, Government cuts import duty on smartphone parts
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia