Android | ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂക്ഷിക്കുക! ഗുരുതരമായ മുന്നറിയിപ്പ് നൽകി സർക്കാർ; അപകടം ഒഴിവാക്കാൻ ഉടൻ ഇക്കാര്യം ചെയ്യുക
Aug 15, 2023, 10:24 IST
ന്യൂഡെൽഹി: (www.kvartha.com) ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകി. ആൻഡ്രോയിഡിന്റെ വിവിധ പതിപ്പുകളിൽ കണ്ടെത്തിയ പിഴവുകൾ സംബന്ധിച്ചാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 പതിപ്പും ഇതിൽ ഉൾപെടുന്നു. ഈ പിഴവുകൾ ഉപയോഗപ്പെടുത്തി ഹാക്കർമാർക്കും മറ്റും ഉപകരണങ്ങളിൽ കടന്നുകയറി തന്ത്രപ്രധാനമായ വിവരങ്ങൾ മോഷ്ടിക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആൻഡ്രോയിഡിലെ പല പോരായ്മകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
ഈ ആൻഡ്രോയിഡ് പതിപ്പുകളെ ബാധിച്ചു
സിഇആർടി-ഇൻ അറിയിപ്പ് പ്രകാരം ആൻഡ്രോയിഡിന്റെ 10, 11, 12, 12L, 13 പതിപ്പുകളിലാണ് പിഴവുകൾ കണ്ടെത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് റൺടൈം, സിസ്റ്റം ഘടകങ്ങൾ, ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകൾ, കേർണൽ, ആം ഘടകങ്ങൾ, മീഡിയടെക് ഘടകങ്ങൾ, ക്വാൽകോം ക്ലോസ്ഡ് സോഴ്സ് ഘടകങ്ങൾ എന്നിവയിലെ പിഴവുകളാണ് ഈ പതിപ്പുകളിലെ പ്രശ്നങ്ങൾക്ക് കാരണം.
എന്താണ് അപകടസാധ്യത?
* ഹാക്കർമാർക്ക് ഉപകരണത്തിന്റെ നിയന്ത്രണം നേടാനാകും.
* സെൻസിറ്റീവ് വിവരങ്ങൾ, പാസ്‌വേഡുകൾ, ഫോട്ടോകൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ ആക്‌സസ് ചെയ്യാൻ കഴിയും.
* ഉപകരണം പ്രവർത്തിക്കുന്നത് നിർത്തിയേക്കാം.
* അപകടകരമായ സോഫ്റ്റ്‌വെയർ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്‌തേക്കും .
ഉടൻ ഇക്കാര്യം ചെയ്യുക
ഏതെങ്കിലും ആക്രമണത്തിൽ നിന്ന് ഉപകരണത്തെ സംരക്ഷിക്കാൻ ഉടനടി അപ്ഡേറ്റ് ചെയ്യുക. ആൻഡ്രോയിഡ് ഫോൺ അപ്‌ഡേറ്റ് ചെയ്യാൻ, സെറ്റിങ്‌സ്> സിസ്റ്റം> സിസ്റ്റം അപ്‌ഡേറ്റുകൾ എന്നതിലേക്ക് പോകുക.
Keywords: News, National, New Delhi, Government, Android, Technology, Mobile Phone, Hackers, Government alerts mobile users, issues high risk warning for Android 13 and other versions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.