Pension | സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സന്തോഷ വാർത്ത! പെൻഷൻ സംബന്ധിച്ച് ഈ നിയമത്തിൽ മാറ്റം; കോടിക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കും
Jan 3, 2024, 13:02 IST
ന്യൂഡെൽഹി: (KVARTHA) വിവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കം ഉണ്ടായാൽ സർക്കാർ ജീവനക്കാർക്കോ പെൻഷൻ വാങ്ങുന്നവർക്കോ ഇപ്പോൾ തങ്ങളുടെ കുട്ടികളെ കുടുംബ പെൻഷനു വേണ്ടി ഭർത്താവിന് പകരം നാമനിർദേശം ചെയ്യാം. നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, ഒരു സർക്കാർ ജീവനക്കാരന്റെ മരണശേഷം, കുടുംബ പെൻഷൻ ആദ്യം നൽകുന്നത് അവരുടെ പങ്കാളിക്കാണ്.
ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) എന്നിവ പ്രകാരം ഭർത്താവിനെതിരെ ജീവനക്കാരി കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, കുട്ടികൾക്ക് പെൻഷൻ നൽകാവുന്നതാണ്. മരിച്ച സർക്കാർ ഉദ്യോഗസ്ഥയായ സ്ത്രീയുടെ ഭർത്താവ് ജീവിച്ചിരിക്കുകയും അവർക്ക് പ്രായപൂർത്തിയായ ഒരു കുട്ടിയും കുടുംബ പെൻഷന് അർഹതയുമുണ്ടെങ്കിൽ അത്തരം കുട്ടിക്ക് കുടുംബ പെൻഷൻ നൽകാനാവുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തതോ അംഗവൈകല്യമുള്ളതോ ആയ കുട്ടിയാണെങ്കിൽ പെൻഷൻ രക്ഷിതാവിന് ലഭിക്കും. പ്രായപൂർത്തിയായതിന് ശേഷം കുട്ടിക്ക് പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാകും.
വിവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കമുണ്ടായാൽ, ഒരു വനിതാ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് തന്റെ ഭർത്താവിന് പകരം മക്കൾക്ക് ഫാമിലി പെൻഷൻ ക്ലെയിം ചെയ്യാൻ അർഹതയുണ്ടോ എന്നതിനെക്കുറിച്ച് ഉപദേശം തേടി വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പിന് ധാരാളം അപേക്ഷകൾ ലഭിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Keywords: News, Malayalam, National, Governament, Pension, Husband, Woman, Goverment: Women can now nominate kids over husband for pension
< !- START disable copy paste -->
മരിച്ച സർക്കാർ ജീവനക്കാരന്റെ ജീവിതപങ്കാളി കുടുംബ പെൻഷന് അർഹതയില്ലാതെ വരികയോ അല്ലെങ്കിൽ മരണപ്പെട്ടാലോ, കുട്ടികൾക്കും കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിനും കുടുംബ പെൻഷന് അർഹതയുണ്ട്.
എന്നാൽ സർക്കാരിന്റെ പുതിയ ചട്ടങ്ങൾ പ്രകാരം ഇപ്പോൾ വനിതാ ജീവനക്കാരുടെ നിയമങ്ങൾ മാറി. ഏതെങ്കിലും കോടതിയിൽ വിവാഹമോചന കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ, വനിതാ ജീവനക്കാരിക്ക് തന്റെ മക്കളെ ഭർത്താവിന് പകരം കുടുംബ പെൻഷൻ ലഭിക്കുന്നതിന് നാമനിർദേശം ചെയ്യാം.
ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) എന്നിവ പ്രകാരം ഭർത്താവിനെതിരെ ജീവനക്കാരി കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, കുട്ടികൾക്ക് പെൻഷൻ നൽകാവുന്നതാണ്. മരിച്ച സർക്കാർ ഉദ്യോഗസ്ഥയായ സ്ത്രീയുടെ ഭർത്താവ് ജീവിച്ചിരിക്കുകയും അവർക്ക് പ്രായപൂർത്തിയായ ഒരു കുട്ടിയും കുടുംബ പെൻഷന് അർഹതയുമുണ്ടെങ്കിൽ അത്തരം കുട്ടിക്ക് കുടുംബ പെൻഷൻ നൽകാനാവുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തതോ അംഗവൈകല്യമുള്ളതോ ആയ കുട്ടിയാണെങ്കിൽ പെൻഷൻ രക്ഷിതാവിന് ലഭിക്കും. പ്രായപൂർത്തിയായതിന് ശേഷം കുട്ടിക്ക് പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാകും.
വിവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കമുണ്ടായാൽ, ഒരു വനിതാ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് തന്റെ ഭർത്താവിന് പകരം മക്കൾക്ക് ഫാമിലി പെൻഷൻ ക്ലെയിം ചെയ്യാൻ അർഹതയുണ്ടോ എന്നതിനെക്കുറിച്ച് ഉപദേശം തേടി വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പിന് ധാരാളം അപേക്ഷകൾ ലഭിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Keywords: News, Malayalam, National, Governament, Pension, Husband, Woman, Goverment: Women can now nominate kids over husband for pension
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.