Damaged currency | കീറിയതോ ടേപ്പ് ഒട്ടിച്ചതോ ആയ നോട്ട് കൈവശമുണ്ടോ? എളുപ്പത്തില്‍ മാറ്റാം; എങ്ങനെയെന്ന് ഇതാ
Sep 10, 2023, 21:13 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പേപ്പറില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍, കാലക്രമേണ, അവ പഴകുകയോ കീറിപ്പോവുകയോ ചെയ്യാം. ചിലപ്പോള്‍ എടിഎമ്മുകളില്‍ നിന്ന് പോലും കീറിയ കറന്‍സി നോട്ടുകള്‍ ലഭിക്കാറുണ്ട്. പക്ഷേ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ കീറിയതോ കേടായതോ ആയ കറന്‍സി സ്വീകരിക്കില്ല. കടകളിലും മറ്റും ഇത്തരം നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ കീറിയ നോട്ടുകള്‍ കൈവശമുള്ള ആളുകള്‍ പ്രയാസപ്പെടാറുണ്ട്.
ഈ പ്രശ്‌നം പരിഹരിക്കാന്‍, പുതിയ നോട്ടുകള്‍ക്ക് പകരം വികൃതമായ അല്ലെങ്കില്‍ കേടായ കറന്‍സി നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇന്ത്യയിലെ എല്ലാ ബാങ്കുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം അത്തരം നോട്ടുകളുടെ മൂല്യം നിര്‍ണയിക്കുന്നതിനും പുതിയ നോട്ടുകള്‍ എങ്ങനെയാണ് വിതരണം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വിവിധ നിയമങ്ങളുണ്ട്. ബാങ്ക് ശാഖകളില്‍ കീറിയതോ പഴകിയതോ ആയ കറന്‍സി നോട്ടുകള്‍ മാറ്റുന്നത് എങ്ങനെയെന്നത് അറിയാം.
കീറിയതോ, പഴകിയതോ ആയ 10 രൂപയോ, അതില്‍ കൂടുതലോ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ ഫോം പൂരിപ്പിക്കല്‍ നടപടികളൊന്നും കൂടാതെ തന്നെ തെരഞ്ഞെടുത്ത പൊതുമേഖല ബാങ്ക് ശാഖകള്‍ വഴി മാറാവുന്നതാണ്. സ്വകാര്യ മേഖല ബാങ്കിന്റെ ഏതെങ്കിലും കറന്‍സി ചെസ്റ്റ് ബ്രാഞ്ച് അല്ലെങ്കില്‍ ഏതെങ്കിലും ആര്‍ബിഐ ഇഷ്യൂ ഓഫീസ് വഴിയും ഈ സേവനം ലഭിക്കുന്നതാണ്.
ഒരു വ്യക്തിക്ക് ഇത്തരം നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ അക്കൗണ്ട് തുറക്കേണ്ടതില്ലെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബാങ്കിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും തലവനുമായ പ്രശാന്ത് ജോഷി പറയുന്നു. ആര്‍ക്കും അടുത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാനും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ സേവനം പ്രയോജനപ്പെടുത്താനും കഴിയും. ഒരു കറന്‍സി നോട്ടിന്റെ ഒരു ഭാഗം കാണാതെ വരികയോ അല്ലെങ്കില്‍ രണ്ടില്‍ കൂടുതല്‍ കഷണങ്ങള്‍ ആവുകയോ ചെയ്യുമ്പോള്‍ അതിനെ വികൃതമായ നോട്ട് എന്ന് വിളിക്കുന്നു.
എന്നിരുന്നാലും, വലിയ വിനിമയ മൂല്യം പോലുള്ള ചില സന്ദര്‍ഭങ്ങളില്‍ ആര്‍ബിഐയും ഒരു ബാങ്കിന്റെ സ്വന്തം ആഭ്യന്തര നയവും വ്യക്തമാക്കിയിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായി അത്തരം നോട്ടുകളുടെ മൂല്യം നിര്‍ണയിക്കപ്പെടും. ഉപഭോക്താക്കള്‍ക്ക് പ്രതിദിനം പരമാവധി 5,000 രൂപ മൂല്യമുള്ള 20 നോട്ടുകള്‍ മാറ്റാനും യാതൊരു നിയന്ത്രണവുമില്ലാതെ പുതിയ കറന്‍സി നോട്ടുകള്‍ സ്വീകരിക്കാനും അനുവാദമുണ്ട്. കൈമാറ്റം ചെയ്ത നോട്ടുകളുടെ മൂല്യത്തിന് രസീത് നല്‍കുകയും, അത് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. കൂടാതെ, നോട്ടുകളുടെ ആകെ മൂല്യം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ പാന്‍ നമ്പറും ഔദ്യോഗികമായി സാധുതയുള്ള ഏതെങ്കിലും രേഖകളും നല്‍കേണ്ടതുണ്ട്.

Keywords: Damaged currency, notes exchange, RBI Rule, Lifestyle, National News, Indian Rupees, Got soiled, taped or torn Rs 10, Rs 50, Rs 100, Rs 200, Rs 500 bank notes? How to exchange them at any bank branch.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.