Congress | 'ഉത്തരവിന്റെ പകർപ് കിട്ടിയിട്ടില്ല, സോഷ്യൽ മീഡിയ വഴിയുള്ള അറിവ് മാത്രം'; ട്വിറ്ററിൽ കോൺഗ്രസിനെ ബ്ലോക് ചെയ്യണമെന്ന കോടതി ഉത്തരവിനോട് പ്രതികരിച്ച് പാർടി

 


ബെംഗ്ളുറു: (www.kvartha.com) തിങ്കളാഴ്ച കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും അകൗണ്ടുകൾ താൽക്കാലികമായി ബ്ലോക് ചെയ്യാൻ കർണാടകയിലെ കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, ഉത്തരവിന്റെ പകർപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോടതി നടപടികളെക്കുറിച്ച് അറിവില്ലെന്നും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അറിവ് മാത്രമേയുള്ളൂവെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
                   
Congress | 'ഉത്തരവിന്റെ പകർപ് കിട്ടിയിട്ടില്ല, സോഷ്യൽ മീഡിയ വഴിയുള്ള അറിവ് മാത്രം'; ട്വിറ്ററിൽ കോൺഗ്രസിനെ ബ്ലോക് ചെയ്യണമെന്ന കോടതി ഉത്തരവിനോട് പ്രതികരിച്ച് പാർടി

പകർപ്പവകാശ ലംഘനം ആരോപിച്ചാണ് ബെംഗ്ളുറു കോടതിയുടെ ഉത്തരവ്. ഭാരത് ജോഡോ യാത്ര വീഡിയോകളിൽ കെജിഎഫ് ചാപ്റ്റർ 2 ഗാനങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. ചിത്രത്തിലെ എല്ലാ ഗാനങ്ങളുടെയും അവകാശം സ്വന്തമാക്കിയ ബെംഗ്ളുറു ആസ്ഥാനമായുള്ള എംആർടി മ്യൂസിക് ആണ് പരാതി നൽകിയത്. എംആർടി മ്യൂസിക് നൽകിയ കേസിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്, സുപ്രിയ, രാഹുൽ ഗാന്ധി, ട്വിറ്റർ എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

ഉത്തരവ് നടപ്പാക്കുന്നത് പരിശോധിക്കാൻ കംപ്യൂടർ വിഭാഗമായ കൊമേഴ്‌സ്യൽ കോർടിന്റെ ജില്ലാ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എസ്‌എൻ വെങ്കിടേശമൂർത്തിയെ ലോകൽ കമീഷണറായി കോടതി നിയമിച്ചതായി മാധ്യമങ്ങൾ റിപോർട് ചെയ്തു.

Keywords: 'Got no order copy, read on social media': Congress on Twitter being blocked, National, Bangalore, News,Top-Headlines, Latest-News, Congress, Social Media, Twitter, Court, Politics, Political party, Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia