Google Pay | ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണമടയ്ക്കാം! എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിയാം; തുടക്കത്തില്‍ ഈ ബാങ്കുകളുടെ കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ
May 23, 2023, 21:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനി ക്രെഡിറ്റ് കാര്‍ഡുകളിലൂടെയും യുപിഐ പേയ്മെന്റുകള്‍ നടത്താനാകും. കമ്പനി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് റുപേ ക്രെഡിറ്റ് (RuPay) കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്മെന്റ് ആരംഭിച്ചു. തുടക്കത്തില്‍ കുറച്ച് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ ആപ്പില്‍ സ്വീകരിക്കൂ.
ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് യുപിഐ പേയ്മെന്റുകള്‍ നടത്താനാകും. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പേര് ഈ പട്ടികയിലില്ല. മറ്റ് ബാങ്കുകളെ ഉടന്‍ ചേര്‍ക്കുമെന്ന് കമ്പനി അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാട് മാത്രമാണ് ആപ്പില്‍ ഇതുവരെ ലഭ്യമായിരുന്നത്.
റുപേ ക്രെഡിറ്റ് എങ്ങനെ ലിങ്ക് ചെയ്യാം?
റുപേ കാര്‍ഡ് ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഡെബിറ്റ് കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് പോലെയാണ് ഇത്.
* ആദ്യം ആപ്പില്‍ പ്രൊഫൈല്‍ സെക്ഷനിലേക്ക് പോകുക, ഇവിടെ നിങ്ങള്‍ക്ക് Add Rupay Credit Card എന്ന ഓപ്ഷന്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
* തുടര്‍ന്ന് നിങ്ങളുടെ കാര്‍ഡ് വിശദാംശങ്ങളും ഒടിപിയും നല്‍കി കാര്‍ഡ് സേവ് ചെയ്യുക. അടുത്ത തവണ പണമടയ്ക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക.

Keywords: Google Pay, RuPay Credit Card, UPI, Google Pay now supports payments by RuPay credit cards on UPI. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.