Google Policy | വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങൾ' ഇനി നടക്കില്ല; നിയമങ്ങൾ കർശനമാക്കി ഗൂഗിൾ; അറിയാം കൂടുതൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) വ്യക്തിഗത വായ്പാ ആപുകളെ സംബന്ധിച്ച ഡെവലപർ നയത്തിൽ ഗൂഗിൾ നിരവധി മാറ്റങ്ങൾ വരുത്തി. ഇനി വായ്പ നൽകുന്ന ആപുകൾ പ്ലേ സ്റ്റോറിൽ തുടരുന്നതിന് ആവശ്യമായ ചില രേഖകൾ ഗൂഗിളിന് നൽകേണ്ടിവരും. ഈ പുതിയ നിയമങ്ങൾ മെയ് 11 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഈ മേഖലയിൽ ഉയർന്നവരുന്ന പരാതികൾ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
Google Policy | വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങൾ' ഇനി നടക്കില്ല; നിയമങ്ങൾ കർശനമാക്കി ഗൂഗിൾ; അറിയാം കൂടുതൽ


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ലോൺ ആപുകൾ ധാരാളമുണ്ട്. ഇവ ഉടനടി ഉപയോക്താക്കൾക്ക് വായ്പ നൽകുന്നു. പക്ഷേ, പിന്നീട് അവർ തങ്ങളുടെ വായ്പ വീണ്ടെടുക്കാൻ ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും ധാരാളം പലിശ ഈടാക്കുകയും ചെയ്യുന്നു. വായ്പ ആപുകൾ വളരെക്കാലമായി വിവാദങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് നിയമങ്ങൾ ഗൂഗിൾ കർശനമാക്കിയത്.

പുതിയ നിയമങ്ങൾ ഇങ്ങനെ

1. ഗൂഗിളിൽ ആപ് പ്രവർത്തിപ്പിക്കുന്നതിന് അവരുടെ പൂർണമായ വിവരങ്ങൾ നൽകുകയും ആവശ്യമായ എല്ലാ രേഖകളും സമർപിക്കുകയും വേണം.

2. തുടർന്ന് ഗൂഗിൾ, വായ്പ ആപ് അവലോകനം ചെയ്യും, അതിനായി ആപ് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ (RBI) ലൈസൻസും സമർപിക്കേണ്ടതുണ്ട്. ആർബിഐയുടെ ലൈസൻസില്ലാതെ ഗൂഗിൾ പ്ലേ സ്റ്റോറിൽ വ്യക്തിഗത വായ്പാ ആപുകൾ അനുവദിക്കില്ല.

3. ആപുകൾ ഇനി ഗൂഗിളിനോട് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പറയേണ്ടിവരും. അവർ തന്നെ പണം കടം കൊടുക്കുന്നുവോ അല്ലെങ്കിൽ ഇടനിലക്കാരാണോ എന്ന് വ്യക്തമാക്കണം. നേരിട്ട് പണമിടപാട് പ്രവർത്തനങ്ങളിൽ ഏർപെടുന്നില്ലെങ്കിൽ, രജിസ്റ്റർ ചെയ്ത നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കംപനികളോ (എൻബിഎഫ്‌സി) അല്ലെങ്കിൽ ബാങ്കുകളോ മാത്രം ഉപയോക്താക്കൾക്ക് വായ്പ നൽകുന്ന പ്ലാറ്റ് ഫോം ആണെങ്കിൽ അത് വ്യക്തമായി പരാമർശിക്കേണ്ടതാണ്.

4. രജിസ്റ്റർ ചെയ്ത എല്ലാ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കംപനികളുടെയും ബാങ്കുകളുടെയും പേരുകൾ ആപിന്റെ വിശദാംശങ്ങളിൽ പ്രാധാന്യത്തോടെ സൂചിപ്പിക്കണം.

5. അവരുടെ ആപ് ഡെവലപറുടെ പേര് അവരുടെ ഡിക്ലറേഷനിൽ കാണിച്ചിരിക്കുന്ന രജിസ്റ്റർ ചെയ്ത ബിസിനസിന്റെ പേരുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനർഥം ബിസിനസിന്റെ പേര് സമാനമായിരിക്കണം എന്നാണ്. കൂടാതെ ഡെവലപർ അകൗണ്ടിലും ഡിക്ലറേഷനിലും രജിസ്റ്റർ ചെയ്തിരിക്കണം.

Keywords:  India, National, News, New Delhi, Google, Application, Google has updated policy for personal loan apps in India: These are the new rules
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia