Google Chrome | ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർകാർ മുന്നറിയിപ്പ്; ഇക്കാര്യം ഉടൻ ചെയ്യുക

 


ന്യൂഡെൽഹി: (www.kvartha.com) ലാപ്‌ടോപിലോ കംപ്യൂടറിലോ ബ്രൗസിങ്ങിനായി നിങ്ങൾ ഗൂഗിൾ ക്രോം (Google Chrome) ഉപയോഗിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർകാർ മുന്നറിയിപ്പ് നൽകി. ഐടി മന്ത്രാലയത്തിന്റെ ഇൻഡ്യൻ കംപ്യൂടർ എമർജൻസി റെസ്‌പോൺസ് ടീം (SERT-In) ആണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
                        
Google Chrome | ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർകാർ മുന്നറിയിപ്പ്; ഇക്കാര്യം ഉടൻ ചെയ്യുക

SERT-In റിപോർട് അനുസരിച്ച്, ഗൂഗിൾ ക്രോമിൽ ചില പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്, ഇത് മുതലെടുത്ത് ഹാകർമാർക്ക് കംപ്യൂടർ വിവരങ്ങൾ എളുപ്പത്തിൽ ഹാക് ചെയ്യാൻ കഴിയും. Apple iOS, Apple iPad, MacOS എന്നിവയിലെ ബഗുകൾ സംബന്ധിച്ച് SERT-In നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിൾ ക്രോമിൽ നിരവധി പിഴവുകൾ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തി, നിങ്ങളുടെ സിസ്റ്റത്തിൽ ഹാകർമാർക്ക് സ്വന്തം ഇഷ്ടം നടപ്പിലാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. നിങ്ങളുടെ കംപ്യൂടറിന്റെ സുരക്ഷയെ മറികടക്കാനും സിസ്റ്റം പൂർണമായും ഹാക് ചെയ്യാനും ഇവർക്കാവും. CVE-2022-2856 എന്നാണ് ഈ പിഴവിന് പേരിട്ടിരിക്കുന്നത്.

സുരക്ഷയ്ക്കായി ഇത് ചെയ്യുക

എല്ലാ ഗൂഗിൾ ക്രോം ഉപയോക്താക്കളെയും ഇത് ബാധിച്ചിട്ടില്ല. 104.0.5112.101-ന് മുമ്പുള്ള ക്രോം പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്. ഹാകിംഗ് ഒഴിവാക്കാൻ, ഉപയോക്താക്കൾ ആദ്യം ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. കൂടാതെ, അറിയാത്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നതും ലിങ്കുകളിൽ ക്ലിക് ചെയ്യുന്നതും ഒഴിവാക്കണം.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

1. നിങ്ങളുടെ സിസ്റ്റത്തിൽ Chrome ബ്രൗസർ തുറക്കുക.
2. വെബിന്റെ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് കുത്തുകളിൽ ടാപ് ചെയ്യുക.
3. Settings ക്ലിക് ചെയ്യുക.
4. തുടർന്ന്, 'About Chrome' ക്ലിക് ചെയ്യുക. നിങ്ങളുടെ Google Chrome ബ്രൗസർ സ്വയമേവ അപ്ഡേറ്റ് ചെയ്യും.

Keywords: Google Chrome users in DANGER, says Indian Govt, National, Newdelhi, Google, News, Top-Headlines, Latest-News, Central Government, Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia