Train Accident | രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തിന് പിന്നാലെ ഒഡിഷയില്‍ ചരക്കുവണ്ടിയുടെ 5 ബോഗികള്‍ പാളം തെറ്റി
Jun 5, 2023, 12:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തിന് പിന്നാലെ ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. എന്നാല്‍ പരുക്കോ ആളപായമോ ഇല്ല. ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
288 പേര്‍ മരിച്ച ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ബര്‍ഗഡ് മേഖലയിലാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനിന്റെ ചില കോചുകളാണ് പാളം തെറ്റിയത്. അപകടം നടന്ന് മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സമാന സംഭവം നടന്നത്.
ഒരു സ്വകാര്യ സിമന്റ് ഫാക്ടറിയുടെ കീഴിലുള്ള ഗുഡ്സ് ട്രെയിനിന്റെ ചില വാഗണുകള്‍ ബര്‍ഗഢ് ജില്ലയിലെ മെന്ദപാലിക്ക് സമീപം ഫാക്ടറി വളപ്പില്‍ പാളം തെറ്റിയെന്നും ഇക്കാര്യത്തില്‍ റെയില്‍വേക്ക് പങ്കില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പറഞ്ഞു.
'ഇത് പൂര്‍ണമായും ഒരു സ്വകാര്യ സിമന്റ് കംപനിയുടെ നാരോ ഗേജ് സൈഡിംഗ് ആണ്. റോളിംഗ് സ്റ്റോക്, എന്‍ജിന്‍, വാഗണുകള്‍, ട്രെയിന്‍ ട്രാകുകള്‍ (നാരോ ഗേജ്) എന്നിവയുള്‍പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കംപനി പരിപാലിക്കുന്നു, എന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പറഞ്ഞു.
288 പേര്‍ മരിച്ച ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ബര്‍ഗഡ് മേഖലയിലാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനിന്റെ ചില കോചുകളാണ് പാളം തെറ്റിയത്. അപകടം നടന്ന് മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സമാന സംഭവം നടന്നത്.
ഒരു സ്വകാര്യ സിമന്റ് ഫാക്ടറിയുടെ കീഴിലുള്ള ഗുഡ്സ് ട്രെയിനിന്റെ ചില വാഗണുകള്‍ ബര്‍ഗഢ് ജില്ലയിലെ മെന്ദപാലിക്ക് സമീപം ഫാക്ടറി വളപ്പില്‍ പാളം തെറ്റിയെന്നും ഇക്കാര്യത്തില്‍ റെയില്‍വേക്ക് പങ്കില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പറഞ്ഞു.
Keywords: Goods Train Derails On Privately-Run Line In Odisha, 3 Days After Tragedy, Odisha, News, Accident, East Coast Railway, Carrying Limestone, Private cement factory, Infrastructure, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.