Gold Bond Scheme | കേന്ദ്ര സർകാരിൽ നിന്ന് സ്വർണം വിലക്കുറവിൽ വാങ്ങാനുള്ള അവസാന അവസരം വെള്ളിയാഴ്ച; 10 ഗ്രാമിന് 2186 രൂപയുടെ ആനുകൂല്യം; എങ്ങനെയെന്ന് അറിയൂ

 


ന്യൂഡെൽഹി: (www.kvartha.com) 2015 നവംബറിൽ കേന്ദ്ര സർകാർ അവതരിപ്പിച്ച പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോൻഡ് പദ്ധതി (Sovereign Gold Bond Scheme). ഈ സ്കീമിന് കീഴിൽ, നിക്ഷേപകർക്ക് ഭൗതിക സ്വർണം നൽകുന്നില്ല, മറിച്ച് സ്വർണത്തിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നു. ഒരു സാമ്പത്തിക വർഷം നിക്ഷേപകന് ഒരു ഗ്രാം മുതൽ നാല് കിലോഗ്രാം വരെ സ്വർണം വാങ്ങാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
                  
Gold Bond Scheme | കേന്ദ്ര സർകാരിൽ നിന്ന് സ്വർണം വിലക്കുറവിൽ വാങ്ങാനുള്ള അവസാന അവസരം  വെള്ളിയാഴ്ച; 10 ഗ്രാമിന് 2186 രൂപയുടെ ആനുകൂല്യം; എങ്ങനെയെന്ന് അറിയൂ



സ്വർണം വിലക്കുറവിൽ വാങ്ങാനുള്ള അവസാന അവസരമാണ് വെള്ളിയാഴ്ച. വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയായ 10 ഗ്രാമിന് 52094 രൂപയ്‌ക്കെതിരെ വെള്ളിയാഴ്ച 51470 രൂപയ്ക്ക് സ്വർണം ലഭിക്കും. അതായത് ഒരു ഗ്രാം സ്വർണം എടുക്കണമെങ്കിൽ 5,147 രൂപ മതി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) അനുസരിച്ച്, സോവറിൻ ഗോൾഡ് ബോൻഡുകളുടെ രണ്ടാം സീരീസിന് കീഴിലുള്ള ബോൻഡിന്റെ ഇഷ്യൂ വില (സ്വർണ വില) യൂനിറ്റിന് (ഗ്രാം) 5,197 രൂപയായി നിശ്ചയിച്ചിരുന്നു.

പുതിയ നിരക്കോടെ 624 രൂപയുടെ തൽക്ഷണ ആനുകൂല്യം ലഭിക്കും. നിങ്ങൾ ഓൺലൈനിൽ നിക്ഷേപിക്കുകയും സോവറിൻ ഗോൾഡ് ബോൻഡുകൾക്കായി ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുകയാണെങ്കിൽ, സ്വർണ വിലയിൽ നിങ്ങൾക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അതായത്, 10 ഗ്രാമിന് 500 രൂപ കിഴിവ് നൽകുന്നു, ബോൻഡ് നിരക്ക് വ്യാഴാഴ്ച ക്ലോസിംഗ് നിരക്കിനേക്കാൾ 124 രൂപ കുറവാണ്. ഈ രീതിയിൽ, നിങ്ങൾക്ക് 624 രൂപയുടെ ആനുകൂല്യം ലഭിക്കുന്നു, ബുള്ളിയൻ മാർകറ്റിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടി കൂടി നൽകണം. 10 ഗ്രാമിന് 1562 രൂപയാണ് ജിഎസ്ടി നിരക്ക്. ഇതോടെ നിങ്ങൾക്ക് 10 ഗ്രാം സ്വർണത്തിന് 2186 രൂപയുടെ കുറവുണ്ടാകും.

സോവറിൻ ഗോൾഡ് ബോൻഡ് പദ്ധതിയുടെ രണ്ടാം സീരീസ് ഓഗസ്റ്റ് 22 ന് ആരംഭിച്ചു, വെള്ളിയാഴ്ച (ഓഗസ്റ്റ് 26) ആണ് അവസാന ദിവസം. ഈ വർഷം ജൂൺ 20 മുതൽ ജൂൺ 24 വരെയാണ് ആദ്യ പരമ്പര ആരംഭിച്ചത്.

ട്രസ്റ്റുകൾ, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സ്വർണം വാങ്ങാനുള്ള ഉയർന്ന പരിധി 20 കിലോയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണം നിക്ഷേപകർക്ക് 7.37 ശതമാനം ലാഭം നൽകി. ബോൻഡിന്റെ ആകെ കാലാവധി എട്ട് വർഷമാണ്. നിക്ഷേപകർക്ക് വേണമെങ്കിൽ, അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷനുകളുണ്ട്.

Keywords:  National, News, Newdelhi, Top-Headlines, Latest-News, Central Government, Gold, RBI, GST, Bond Scheme, Gold Bond Scheme: You can buy gold in cheap rate on Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia