SWISS-TOWER 24/07/2023

അനിഷ്ട സംഭവങ്ങള്‍ക്കൊടുവില്‍ ആള്‍ ദൈവം രാംപാലിനെ അറസ്റ്റ് ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഛണ്ഡീഗഡ്: (www.kvartha.com 20.11.2014) വിവാദ ആള്‍ദൈവം സന്ത് രാംപാല്‍ അറസ്റ്റില്‍. കൊലക്കേസില്‍ പ്രതിയായി മുങ്ങിനടക്കുകയായിരുന്ന രാംപാലിനെ ബുധനാഴ്ച രാത്രിയോടെ ഹിസാറയിലെ ആശ്രമത്തില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
വ്യാഴാഴ്ച  ഛത്തീസ്ഗഡിലെ കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച രാത്രി രാംപാലിനെ കണ്ടെത്താനായി പോലീസ് ആശ്രമ വളപ്പിലെത്തിയെങ്കിലും പതിനായിരക്കണക്കിന് വരുന്ന അനുയായികളുടെ ചെറുത്തുനില്‍പിനെ തുടര്‍ന്ന് പോലീസിന് ആശ്രമത്തിലെ അജ്ഞാത കേന്ദ്രത്തില്‍ മറഞ്ഞിരിക്കുകയായിരുന്ന രാംപാലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ള അനുയായികള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ആറ് അനുയായികള്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.ആള്‍ക്കൂട്ടത്തില്‍ നിന്നുണ്ടായ കല്ലേറില്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

അതേസമയം രാംപാലിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ രാംപാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് വീണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു. 2006ലെ കൊലപാതക കേസില്‍ ജാമ്യം നിഷേധിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ചയ്ക്ക് മുമ്പ് രാംപാലിനെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രാംപാലിന് കീഴടങ്ങാന്‍ കുറച്ചു ദിവസം കൂടി അനുവദിക്കണമെന്ന് അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു.

രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ആശ്രമം വളഞ്ഞെങ്കിലും അനുയായികളുടെ തടസം കാരണം അകത്ത് കടക്കാന്‍ പോലീസിനായില്ല. ബുധനാഴ്ച ഉച്ചയോടെ ആശ്രമത്തിലേക്ക് പോലീസ് ഇരച്ചുകയറിയെങ്കിലും ആശ്രമത്തിനുള്ളിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രാംപാലിനെ പിടികൂടാനായില്ല.

രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാത്രിയോടെയാണ് പോലീസിന്  രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.  അറസ്റ്റിലായ രാംപാലിനെ മെഡിക്കല്‍ പരിശോധനകള്‍ക്കായി നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലന്‍സില്‍ ചണ്ഡിഗഡിലേക്ക് കൊണ്ടു പോയി. വ്യാഴാഴ്ച ഇയാളെ ഹിസാറിലെ കോടതിയില്‍ ഹാജരാക്കും.

അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രാംപാലിനും, ആശ്രമ വക്താവ് രാജ് കപ്പൂറിനും, പുരുഷോത്തം ദാസിനും രാംപാലിന്റെ അനുചരന്മാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121( രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക), 121എ(സംസ്ഥാനത്തിനെതിരെ നിയമലംഘനം നടത്താനുള്ള ഗൂഢാലോചന), 122 (ഗവണ്‍മെന്റിനെതിരെ യുദ്ധം ചെയ്യാനായി ആയുധങ്ങള്‍ ശേഖരിക്കല്‍), കൊലപാതകശ്രമം,  അക്രമത്തിന് ആഹ്വാനം ചെയ്യുക, ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തു.
അനിഷ്ട സംഭവങ്ങള്‍ക്കൊടുവില്‍ ആള്‍ ദൈവം രാംപാലിനെ  അറസ്റ്റ് ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വയോമിത്രത്തില്‍നിന്നും നല്‍കിയത് കാലാവധി കഴിഞ്ഞ ഗുളികകള്‍; വൃദ്ധന്‍ കോമയിലായി

Keywords:  Godman Rampal medically fine, to be produced in court, Police, Media, Hospital, Treatment, Women, Children, Criticism, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia