സബര്‍മതി എക്‌സ്പ്രസിന് തീയിട്ട കേസ്: മുഖ്യപ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍

 


ADVERTISEMENT

അഹമ്മദാബാദ് : (www.kvartha. 18.05.2016) സബര്‍മതി എക്‌സ്പ്രസിന് തീയിട്ട കേസില്‍ മുഖ്യപ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍. 2002 ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് സബര്‍മതി എക്‌സ്പ്രസിന് തീയിട്ട സംഭവത്തില്‍ 59 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് . ഈ കേസിലെ മുഖ്യപ്രതി ഫറൂഖ് ബന്നയാണ് 14 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ പിടിയിലാകുന്നത്.

സെന്‍ട്രല്‍ ഗുജറാത്തിലെ കലോല്‍ ടോള്‍ നക്കയ്ക്ക് സമീപത്തുവച്ചാണ് ഇയാളെ ഭീകരവിരുദ്ധ സ്‌ക്വാഡ് ബുധനാഴ്ച പിടികൂടുന്നത്. 30 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ബന്നയുള്‍പ്പെടെ ആറു പേര്‍ ഒളിവിലായിരുന്നു.

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകരെയാണ് ഇവര്‍ ആക്രമിച്ചത്. സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 2002 ഫെബ്രുവരി 27ന് മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ ഫറൂഖ് ബന്നയുടെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന സംഘം ഗോധ്രയിലെ ഗസ്റ്റ്ഹൗസില്‍വച്ച് യോഗം ചേര്‍ന്നുവെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.

ഗോധ്ര സ്‌റ്റേഷനില്‍വച്ച് സബര്‍മതി എക്‌സ്പ്രസിന്റെ നിരവധി കോച്ചുകള്‍ക്കാണ് അക്രമിസംഘം തീയിട്ടത്. ഗോധ്ര ആക്രമണം ഗുജറാത്തില്‍ വലിയ വര്‍ഗീയകലാപത്തിന് വഴിതെളിച്ചു. 1100 പേരാണ് പിന്നീടുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്.

ഗോധ്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് നിയമിച്ച യു. സി. ബാനര്‍ജി കമ്മിഷന്‍ ട്രെയിനിലെ തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്ന റിപ്പോര്‍ട്ട് ന ല്‍കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജി.ടി. നാനാവതി അക്ഷയ മേത്ത കമ്മിഷന്‍ അത് ആസൂത്രിതമാണെന്ന റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
സബര്‍മതി എക്‌സ്പ്രസിന് തീയിട്ട കേസ്: മുഖ്യപ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍



Also Read:
കേന്ദ്ര സര്‍വ്വകലാശാലകളുടെ പൊതുപ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍

Keywords:  Godhra Train Burning: Key Accused Farooq Bhana Arrested After 14 Years, Ahmedabad, Police, Report,  Case, Women, Children, attack, National.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia