കണ്ണുകളും, മൂക്കും, വായും മനുഷ്യമുഖത്തിന് സമാനം; വിചിത്രരീതിയില്‍ ആട്; ഒരു ഗ്രാമം മുഴുവന്‍ അമ്പരപ്പില്‍, ചിത്രങ്ങള്‍ കാണാം
Dec 29, 2021, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദിസ്പൂര്‍: (www.kvartha.com 29.12.2021) മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് വൈറലാകുന്നു. അസമിലെ കാചര്‍ ജില്ലയിലാണ് മനുഷ്യക്കുഞ്ഞിനോട് സമാനമായ ആട്ടിന്‍കുഞ്ഞിന് ആട് ജന്മം നല്‍കിയത്. വിചിത്ര സംഭവത്തില്‍ അമ്പരന്നിരിക്കുകയാണ് ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ നിവാസികള്‍.

കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. രണ്ട് കാലുകളുമാണ് ഇതിനുള്ളത്. എന്നാല്‍ ചെവി ആടിന്റേത് പോലെ തന്നെയാണ്. മരിച്ച നിലയിലാണ് ഇത് പിറന്നത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്.
ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ട് ആയതിനാല്‍ പലരും സംഭവത്തിന്റെ കാരണം പിടികിട്ടാതെ ഞെട്ടലിലാണ്.
ഈ വര്‍ഷമാദ്യം ഇന്‍ഡോനേഷ്യയില്‍ ഒരു മീന്‍ പിടുത്തത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി 21 ന് അബ്ദുല്ല നുരേന്‍ എന്നയാളാണ് അവകാശവാദവുമായി എത്തിയത്. പിടികൂടിയ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും അതിന്റെ വയറിലാണ് മനുഷ്യമുഖത്തോട് സമാനതയുള്ള സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.