Zuari Bridge | കാണേണ്ട കാഴ്ച തന്നെ! 22,000 ടൺ സ്റ്റീലും 1500 ടൺ കേബിളും കൊണ്ടൊരു പാലം! നീളത്തിൽ രാജ്യത്ത് രണ്ടാമൻ; ഗോവയിലെ പുതിയ ദൃശ്യവിസ്‌മയത്തിന്റെ വിശേഷങ്ങൾ
Dec 24, 2023, 18:38 IST
പനാജി: (KVARTHA) രാജ്യത്തെ രണ്ടാമത്തെ നീളമേറിയ കേബിൾ പാലമായ ന്യൂ സുവാരി (Zuari Bridge) പാലം ഇപ്പോൾ ഗതാഗതത്തിനായി പൂർണമായും തുറന്നിരിക്കുകയാണ്. ഈ പാലത്തിന് മനോഹർ സേതു എന്നും പേരുണ്ട്. 640 മീറ്റർ നീളമുള്ള പാലം വടക്കൻ ഗോവയെ ദക്ഷിണ ഗോവയുമായി ബന്ധിപ്പിക്കുന്നു. 2016ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സുവാരി പാലത്തിന്റെ പൂർത്തീകരണത്തിൽ ഗോവയിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
എട്ടുവരി പാലത്തിന്റെ രണ്ടാം ഘട്ടം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ശനിയാഴ്ച ഗോവയിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ആദ്യ ഭാഗം പ്രവർത്തനമാരംഭിച്ചിരുന്നു. ഇതോടെ ഈ പാലം പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. മഡ്‌ഗാവ്-പനാജി ദേശീയ പാതയിലെ കോർടാലിം ഗ്രാമത്തിലെ സുവാരി നദിക്ക് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. ഇത് വടക്കൻ ഗോവയെയും ദക്ഷിണ ഗോവയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.
ഈ പാലം നിർമിക്കുന്നതോടെ ഇരുകരകളിലുമുള്ള യാത്രാസമയം 45 മിനിറ്റോളം ലാഭിക്കാം. ഇരുവശങ്ങളിലും 13.20 കിലോമീറ്റർ നീളമുള്ള റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. 1500 കോടി രൂപ ചിലവിൽ നിർമിച്ച പാലത്തിൽ 22,000 ടൺ സ്റ്റീലും 1,500 ടൺ കൊറിയൻ കേബിളും ഉപയോഗിച്ചിട്ടുണ്ട്. പാലത്തിന് 1000 ടൺ ഭാരം താങ്ങാൻ കഴിയും. ഇതിൽ നിന്നുതന്നെ ഇതിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് കണക്കാക്കാം.
കേബിൾ പാലങ്ങളുടെ നിർമ്മാണം എല്ലായ്പ്പോഴും സങ്കീർണമാണ്. ന്യൂ സുവാരി പാലത്തിന്റെ നിർമാണവും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ പാലത്തിനടിയിലൂടെയാണ് മോർമുഗാവോ പോർട്ട് ട്രസ്റ്റിലേക്ക് കപ്പലുകൾ വരികയും പോവുകയും ചെയ്യുന്നത്. അതിനാൽ നിർമ്മാണ പ്രവൃത്തികൾ കൂടുതൽ ദുഷ്‌കരമായിരുന്നു.
Keywords: Bridge, Goa, Zuari, Inauguration, Road, Travel, Tourism, Traffic, Mormugao, Port, Goa’s Zuari Bridge becomes fully operational!.
എട്ടുവരി പാലത്തിന്റെ രണ്ടാം ഘട്ടം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ശനിയാഴ്ച ഗോവയിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ആദ്യ ഭാഗം പ്രവർത്തനമാരംഭിച്ചിരുന്നു. ഇതോടെ ഈ പാലം പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. മഡ്‌ഗാവ്-പനാജി ദേശീയ പാതയിലെ കോർടാലിം ഗ്രാമത്തിലെ സുവാരി നദിക്ക് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. ഇത് വടക്കൻ ഗോവയെയും ദക്ഷിണ ഗോവയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.
From picturesque beaches to state-of-the-art highways, Goa soars to new heights.
— Dr. Pramod Sawant (@DrPramodPSawant) December 22, 2023
Double Engine Sarkaar's remarkable gift to the people of Goa, Phase II of Cable Stayed #ZuariBridge is now dedicated to the nation marking a significant leap towards realizing Hon'ble Prime… pic.twitter.com/HNwLXOoxnX
ഈ പാലം നിർമിക്കുന്നതോടെ ഇരുകരകളിലുമുള്ള യാത്രാസമയം 45 മിനിറ്റോളം ലാഭിക്കാം. ഇരുവശങ്ങളിലും 13.20 കിലോമീറ്റർ നീളമുള്ള റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. 1500 കോടി രൂപ ചിലവിൽ നിർമിച്ച പാലത്തിൽ 22,000 ടൺ സ്റ്റീലും 1,500 ടൺ കൊറിയൻ കേബിളും ഉപയോഗിച്ചിട്ടുണ്ട്. പാലത്തിന് 1000 ടൺ ഭാരം താങ്ങാൻ കഴിയും. ഇതിൽ നിന്നുതന്നെ ഇതിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് കണക്കാക്കാം.
കേബിൾ പാലങ്ങളുടെ നിർമ്മാണം എല്ലായ്പ്പോഴും സങ്കീർണമാണ്. ന്യൂ സുവാരി പാലത്തിന്റെ നിർമാണവും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ പാലത്തിനടിയിലൂടെയാണ് മോർമുഗാവോ പോർട്ട് ട്രസ്റ്റിലേക്ക് കപ്പലുകൾ വരികയും പോവുകയും ചെയ്യുന്നത്. അതിനാൽ നിർമ്മാണ പ്രവൃത്തികൾ കൂടുതൽ ദുഷ്‌കരമായിരുന്നു.
വടക്കൻ ഗോവയെ തെക്കൻ ഗോവയുമായി ബന്ധിപ്പിക്കുന്നതിന് ഇതേ സ്ഥലത്ത് നിലവിലുള്ള പാലത്തിന് ഇപ്പോൾ ഗതാഗത ഭാരം താങ്ങാൻ കഴിയുന്നില്ല. പഴയ രണ്ടുവരി പാലത്തിൽ വാഹനങ്ങളുടെ നിരയായിരുന്നു. ഗതാഗതക്കുരുക്ക് മൂലം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താണ് പുതിയ പാലം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. പാലം ഗോവയിലെ വിനോദസഞ്ചാരത്തിനും വലിയ സംഭാവന നൽകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.