Traffic Jam | ഗോവയിലെ സുവാരി നദിക്ക് കുറുകെയുള്ള പാലത്തില്‍ അപകടം; വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത് 3 മണിക്കൂര്‍
Dec 5, 2022, 17:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പനാജി: (www.kvartha.com) ഗോവയില്‍ പാലത്തിലുണ്ടായ അപകടത്തില്‍ മണിക്കൂറുകളോളം നഗരം നിശ്ചമായി. സുവാരി നദിക്ക് കുറുകെയുള്ള പാലത്തില്‍ ഉണ്ടായ ചെറിയ അപകടമാണ് നഗരത്തെ മൂന്ന് മണിക്കൂര്‍ നിശ്ചലമാക്കിയത്. ഇതിനിടെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ വാഹനയാത്രക്കാര്‍ കുടുങ്ങിക്കിടന്നു.
പനാജി -ദക്ഷിണ ഗോവ ദേശീയ പതായിലാണ് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. സുവാരി പാലത്തില്‍ ടെംപോ ട്രാവലര്‍ എസ്‌യു വിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതാണ് മണിക്കൂറുകള്‍ ഗുതാഗതം തടസപ്പെടുത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
രണ്ട് വാഹനങ്ങളും ക്രെയിനിന്റെ സഹായത്തോടെ എടുത്തുമാറ്റുന്നതിന് 45 മിനുട് മുമ്പ് വാഹന ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ അപകടം പറ്റിയ വാഹനങ്ങള്‍ മാറ്റിക്കഴിയുമ്പോഴേക്കും റോഡില്‍ വാഹനങ്ങളുടെ വന്‍ നിര രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്.
അപ്പോഴേക്കും ദേബാലിം വിമാനത്താവളത്തില്‍ എത്തേണ്ട നിരവധി യാത്രക്കാര്‍ക്ക് സമയത്തിന് എത്താനാകാത്തതിനാല്‍ വിമാനത്തില്‍ കയറാനുമായില്ല. ഓഫീസ് ജോലിക്കാരും സമയത്തിന് ജോലിക്കെത്താനാകാതെ ബുദ്ധിമുട്ടി.
Keywords: News,National,India,Goa,Traffic,Travel,Passengers,Flight,Accident, Goa's Hours-Long Traffic Jam, Many Miss Flights
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

