Vande Bharat | ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; മുംബൈയില്‍ നിന്ന് 7 മണിക്കൂറില്‍ എത്താം; സമയവും സ്റ്റോപ്പുകളും അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനാജി: (www.kvartha.com) ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ 19-ാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത്.
  
Vande Bharat | ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; മുംബൈയില്‍ നിന്ന് 7 മണിക്കൂറില്‍ എത്താം; സമയവും സ്റ്റോപ്പുകളും അറിയാം

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിലാണ് ട്രെയിന്‍ സര്‍വീസ്. ഏകദേശം ഏഴര മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കും. ഈ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ യാത്രാ സമയം ലാഭിക്കാന്‍ സഹായിക്കും.

ലോകോത്തര സൗകര്യങ്ങളും കവാച് സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള തദ്ദേശീയമായി നിര്‍മിച്ച ട്രെയിന്‍ ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാരത്തിന് ഉയര്‍ച്ച നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സര്‍വീസ്

ഗോവ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസ് നടത്തും. ട്രയല്‍ റണ്ണില്‍, ട്രെയിന്‍ ഏഴ് മണിക്കൂറിനുള്ളില്‍ 586 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ദാദര്‍, താനെ, പന്‍വേല്‍, ഖേഡ്, രത്‌നഗിരി, കങ്കാവലി, തിവിം എന്നീ ഏഴ് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ട്രെയിനിന് 120 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ട്രെയിനിന്റെ റെഗുലര്‍ സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പതിവ് ടൈംടേബിള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, എട്ട് കോച്ചുകളുള്ള ട്രെയിന്‍ രാവിലെ 5:25 ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിയില്‍ നിന്ന് യാത്ര പുറപ്പെട്ട് ഉച്ചയ്ക്ക് 1:15 ന് മഡ്ഗോവനില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മടക്കയാത്രയില്‍ മഡ്ഗാവില്‍ നിന്ന് ഉച്ചയ്ക്ക് 2:35ന് പുറപ്പെട്ട് രാത്രി 10:25ന് സിഎസ്എംടിയില്‍ എത്തിച്ചേരും.

Keywords: Vande Bharat, Goa, Mumbai, National News, Vande Bharat Express, Goa to get its first Vande Bharat on Saturday; Check timings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia