ബീച്ചുകളില്‍ ബിക്കിനിയാകാമെന്ന് പറഞ്ഞ ടൂറിസം മന്ത്രിക്കെതിരെ പരാതിയുമായി പി ഡബ്ല്യൂ ഡി മന്ത്രി
Aug 14, 2015, 16:56 IST
ADVERTISEMENT
പനാജി: (www.kvartha.com 14.08.2015) പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയിലെ ബീച്ചില്‍ ബിക്കിനി ഇടാമെന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പി ഡബ്ല്യൂ ഡി മന്ത്രിയുടെ പരാതി. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നല്‍കാനൊരുങ്ങുകയാണ് പി ഡബ്ല്യു ഡി മന്ത്രിയായ സുധിന്‍ ദവാലികര്‍.
വിദേശ സഞ്ചാരികള്‍ ഗോവയിലെ ബീച്ചുകളില്‍ ബിക്കിനി ധരിച്ച് വരുന്നതിനോട് തനിക്ക് വിയോജിപ്പാണെന്നും ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പി ഡബ്ല്യു ഡി മന്ത്രി പറയുന്നു. കുളിക്കുമ്പോള്‍ ധരിക്കാനുള്ള ടൂ പീസ് വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന നിലപാടിലാണ് സുധിന്‍ ദവാലികര്‍. ബീച്ചുകളില്‍ ബിക്കിനി നിരോധിക്കണമെന്ന് മറ്റൊരു മന്ത്രിയായ ദീപക് ദവാലികര്‍ക്കൊപ്പം സുധിന്‍ ദവാലികര്‍ സഭയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ടൂറിസം മന്ത്രി എന്ന നിലക്ക്, സഞ്ചാരികള്‍ ബിക്കിനി ധരിച്ച് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നായിരുന്നു ദിലീപ് പരുലേക്കറിന്റെ വാദം. അതേസമയം ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും മാത്രമേ ബിക്കിനി ധരിക്കാവൂ, എന്നും അമ്പലങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബിക്കിനി ധരിച്ചെത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പരുലേക്കറുടെ ഈ വാക്കുകളാണ് മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിനിട വരുത്തിയത്.
Also Read:
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് ലീഗ് നേതാവിന്റെ വാന്‍ തീവെച്ച് നശിപ്പിച്ചു
Keywords: Goa ministers caught in bikini war, Complaint, Minister, Chief Minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.