SWISS-TOWER 24/07/2023

Drowned | 'വീട്ടുകാരെ അറിയിക്കാതെ ഉല്ലസിക്കാനെത്തി'; വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവ ബീചിലെത്തിയ യുവാവും യുവതിയും കടലില്‍ മുങ്ങിമരിച്ചു

 


ADVERTISEMENT


പനാജി: (www.kvartha.com) വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവ ബീചിലെത്തിയ യുവാവും യുവതിയും കടലില്‍ മുങ്ങിമരിച്ചു. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീചിലാണ് അപകടം നടന്നത്. വീട്ടുകാരെ അറിയിക്കാതെ ഉല്ലസിക്കാനെത്തിയ കമിതാക്കളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. പൊലീസ് ഇരുവരെയും കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചു. 

Drowned | 'വീട്ടുകാരെ അറിയിക്കാതെ ഉല്ലസിക്കാനെത്തി'; വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവ ബീചിലെത്തിയ യുവാവും യുവതിയും കടലില്‍ മുങ്ങിമരിച്ചു


സുപ്രിയയും വിഭുവും ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നും വലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഇരുവരും ഗോവയില്‍ എത്തിയതാണെന്നും കൊങ്കണ്‍ പൊലീസ് പറഞ്ഞു. സുപ്രിയ ബെംഗ്‌ളൂറിലും വിഭു ഡെല്‍ഹിയിലുമാണ് താമസിച്ചിരുന്നത്. സുപ്രിയയും വിഭുവും ബന്ധുക്കളാണെന്നും ഇവര്‍ ഗോവയിലുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയില്‍ ഉണ്ടെന്നും തിങ്കളാഴ്ച രാത്രി പാലോലം ബീചിന് സമീപം നാട്ടുകാര്‍ കണ്ടതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  News,National,Goa,Drowned,Sea,Police,Top-Headlines,Local-News,Enquiry, Goa: Couple go to Goa to celebrate Valentine's Day, drown in Palolem Beach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia