Congress MLAs | ഗോവയിൽ ട്വിസ്റ്റ്; മുൻ മുഖ്യമന്ത്രി ദിഗംബർ കാമത് അടക്കം 8 കോൺഗ്രസ് എംഎൽഎമാർ ബുധനാഴ്ച ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപോർട്; സ്പീകർ ഡെൽഹിയിൽ
Sep 14, 2022, 11:31 IST
പനാജി: (www.kvartha.com) മുൻ മുഖ്യമന്ത്രി ദിഗംബർ കാമത് ഉൾപെടെ എട്ട് ഗോവ കോൺഗ്രസ് എംഎൽഎമാർ ബുധനാഴ്ച ബിജെപിയിൽ ചേർന്നേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു.
രാവിലെ ചേർന്ന കോൺഗ്രസ് നിയമസഭാ പാർടി യോഗത്തിൽ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനമായതായാണ് റിപോർട്. കോൺഗ്രസിന് നിലവിൽ 11 എംഎൽഎമാരാണ് സഭയിലുള്ളത്.
40 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 20 സീറ്റുണ്ട്, ഭൂരിപക്ഷത്തിന് ഒരെണ്ണം കുറവാണ്. മൂന്ന് സ്വതന്ത്രരുടെയും മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയിലെ രണ്ട് അംഗങ്ങളുടെയും പിന്തുണ പാർടിക്കുണ്ട്.
റിപോർടുകൾ പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച ഗോവ നിയമസഭ സജീവമായ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചു. നിയമസഭാ സമ്മേളനം നടക്കാത്തതിനാൽ എംഎൽഎമാരുടെ നിയമസഭാ യോഗം അസാധാരണമാണ്. എംഎൽഎമാരാരും പ്രതികരിച്ചിട്ടില്ലെങ്കിലും എട്ട് പേരും തങ്ങളുടെ തീരുമാനം ഡെൽഹിയിലുള്ള സ്പീകറെ അറിയിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് റിപോർട്.

Keywords: Goa: 8 Congress MLAs, including Digambar Kamat, likely to join BJP today,National,News,Top-Headlines,Latest-News,Goa,Report,Congress,BJP,Minister,MLA.
,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.