Flight | മെയ് 15 വരെ ടിക്കറ്റ് വില്‍പന നിര്‍ത്തി ഗോ ഫസ്റ്റ്; യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും

 


ന്യൂഡെല്‍ഹി: (www.kvartha.com) മെയ് 15 വരെ ഗോ ഫസ്റ്റ് വിമാനങ്ങളുടെ ടിക്കറ്റ് വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (DGCA) അറിയിച്ചു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ സ്വമേധയാ പാപ്പരത്തത്തിന് ഗോ ഫസ്റ്റ് അപേക്ഷ നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്നും വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.
       
Flight | മെയ് 15 വരെ ടിക്കറ്റ് വില്‍പന നിര്‍ത്തി ഗോ ഫസ്റ്റ്; യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും

എല്ലാം വിമാനങ്ങളും മെയ് ഒമ്പത് വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി വ്യക്തമാക്കി. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും യാത്രയ്ക്ക് തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും കമ്പനി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗോ ഫസ്റ്റിന്റെ പ്രതികരണം പരിശോധിച്ച്, നിയമങ്ങള്‍ അനുസരിച്ച് യാത്രക്കാര്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഡിജിസിഎയും അറിയിച്ചിട്ടുണ്ട്.

യുഎസ് കമ്പനിയായ 'പ്രാറ്റ് ആന്‍ഡ് വിറ്റനി' നിര്‍മിച്ച എന്‍ജിനുകളിലെ തകരാര്‍ മൂലം തങ്ങളുടെ 25 വിമാനങ്ങള്‍ പറത്താനാവാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്.

Keywords: Go First, Flight News, DGCA News, Malayalam News, National News, Delhi News, Flight News, Business News, Go First stops ticket sales till May 15, DGCA orders full refunds.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia