Fined | യാത്രക്കാരെ ബസില്‍ ഉപേക്ഷിച്ച് പറന്നുയര്‍ന്നു; ഗോ ഫസ്റ്റ് വിമാനത്തിന് 10 ലക്ഷം പിഴ വിധിച്ച് ഡിജിസിഎ

 


ന്യൂഡെല്‍ഹി: (www.kvartha.com) യാത്രക്കാരെ കയറ്റാതെ സര്‍വീസ് നടത്തിയെന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനത്തിന് പിഴശിക്ഷയുമായി ഡിജിസിഎ. യാത്രക്കാരെ ബസില്‍ ഉപേക്ഷിച്ച് ബെംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുയര്‍ന്ന സംഭവത്തിലാണ് നടപടി. നിരവധി നിയമങ്ങള്‍ ലംഘിച്ചതിനാണ് കംപനിക്ക് 10 ലക്ഷം പിഴശിക്ഷ വിധിച്ചതെന്ന് ഡിജിസിഎ അറിയിച്ചു.

Fined | യാത്രക്കാരെ ബസില്‍ ഉപേക്ഷിച്ച് പറന്നുയര്‍ന്നു; ഗോ ഫസ്റ്റ് വിമാനത്തിന് 10 ലക്ഷം പിഴ വിധിച്ച് ഡിജിസിഎ

നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ വിമാന കംപനിക്ക് നോടീസ് അയച്ചിരുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു നോടീസ്. ആശയവിനിമയത്തിലുണ്ടായ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നായിരുന്നു ഗോ ഫസ്റ്റിന്റെ വിശദീകരണം.

ടെര്‍മിനല്‍ കോര്‍ഡിനേറ്റര്‍, കൊമേഴസ്യല്‍ സ്റ്റാഫ്, വിമാനത്തിലെ ജീവനക്കാരന്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവാണ് സംഭവത്തിനിടയാക്കിയതെന്ന് ഗോ ഫസ്റ്റ് അറിയിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ ക്ഷമചോദിച്ച് ഗോ ഫസ്റ്റ് രംഗത്തെത്തിയിരുന്നു. പിഴവ് മൂലം യാത്ര മുടങ്ങിയവര്‍ക്ക് ഇന്‍ഡ്യയില്‍ എവിടേക്കും യാത്ര ചെയ്യാനുള്ള ടികറ്റും ഗോ ഫസ്റ്റ് നല്‍കിയിരുന്നു. 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് ഇത്തരത്തില്‍ ഉപേക്ഷിച്ച് മടങ്ങിയത്.

Keywords: Go First Fined Rs. 10 Lakh After Flight Left Behind 55 Passengers In Bus, New Delhi, News, Flight, Passengers, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia