Go First | സാമ്പത്തിക പ്രതിസന്ധി: ഫ് ളൈറ്റ് റദ്ദാക്കല്‍ വീണ്ടും നീട്ടി ഗോ ഫസ്റ്റ്; ജൂലൈ 10 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി; യാത്രാ തടസ്സം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും, ടികറ്റ് ബുക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കുമെന്നും എയര്‍ലൈന്‍
Jul 4, 2023, 20:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഫ് ളൈറ്റ് റദ്ദാക്കല്‍ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജൂലൈ 10 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍ അറിയിച്ചു. പാപ്പരത്വ പരിഹാര പ്രക്രിയയ്ക്ക് വിധേയമായ എയര്‍ലൈന്‍, മെയ് മൂന്നു മുതല്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. അതിനുശേഷം, നിരവധി തവണ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കല്‍ നീട്ടി.
നേരത്തെ ജൂണ്‍ 28 വരെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഫ് ളൈറ്റ് റദ്ദാക്കല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും, ടികറ്റ് ബുക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കുമെന്നും, എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിസന്ധികള്‍ കംപനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടന്‍ ബുകിംഗ് പുനരാരംഭിക്കാന്‍ കഴിയും എന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് പങ്കുവച്ചു. മെയ് ആദ്യം എയര്‍ലൈന്‍ ഓപറേറ്റര്‍ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നല്‍കിയിരുന്നു, അതിനുശേഷമാണ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.
ജൂണ്‍ അവസാനത്തോടെ കാരിയറിന് ഫ് ളൈറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നുള്ള റിപോര്‍ടുകളും ഉണ്ടായിരുന്നു. ശൈലേന്ദ്ര അജ് മേരയെ ഗോ ഫസ്റ്റ് റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കുന്നതിന് നാഷനല്‍ കംപനി ലോ ട്രൈബ്യൂണല്‍ അനുമതി നല്കിയ സാഹചര്യത്തിലാണ് സൂചന. ജൂണ്‍ അവസാനത്തോടെ പ്രതിദിന ഫ്ളൈറ്റുകളുടെ 94 ശതമാനവും പുനഃസ്ഥാപിക്കുമെന്ന് കംപനി പ്രതീക്ഷിക്കുന്നതായുള്ള റിപോര്ടുകയും പുറത്തുവന്നിരുന്നു.
ജൂണ്‍ 10-ന് ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, ഐഡിബിഐ ബാങ്ക്, ഡ്യൂഷെ ബാങ്ക് എന്നിവ ഉള്‍പെടുന്ന എയര്‍ലൈനിന്റെ ക്രെഡിറ്റേഴ്സ് കമിറ്റി (COC) രൂപീകരിച്ചതിന് ശേഷം പുനരുജ്ജീവന പ്രക്രിയ വേഗത്തിലായി. ഈ മാസം ആദ്യം, എയര്‍ലൈന്‍ ഡിജിസിഎയ്ക്ക് ഒരു പുനരുജ്ജീവന പദ്ധതി സമര്‍പ്പിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ഗോ എയര്‍ എയര്‍ലൈന്‍, ഇന്‍ഡ്യന്‍ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്നു. സമീപകാല നഷ്ടങ്ങള്‍ക്കിടയിലും ഗോ ഫസ്റ്റിന് ഇപ്പോഴും 500 ല്‍ അധികം പൈലറ്റുമാര്‍ ഉണ്ടെന്നാണ് കണക്കുകള്‍.
നേരത്തെ ജൂണ്‍ 28 വരെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഫ് ളൈറ്റ് റദ്ദാക്കല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും, ടികറ്റ് ബുക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കുമെന്നും, എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിസന്ധികള്‍ കംപനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടന്‍ ബുകിംഗ് പുനരാരംഭിക്കാന്‍ കഴിയും എന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് പങ്കുവച്ചു. മെയ് ആദ്യം എയര്‍ലൈന്‍ ഓപറേറ്റര്‍ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നല്‍കിയിരുന്നു, അതിനുശേഷമാണ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.
ജൂണ്‍ അവസാനത്തോടെ കാരിയറിന് ഫ് ളൈറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നുള്ള റിപോര്‍ടുകളും ഉണ്ടായിരുന്നു. ശൈലേന്ദ്ര അജ് മേരയെ ഗോ ഫസ്റ്റ് റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കുന്നതിന് നാഷനല്‍ കംപനി ലോ ട്രൈബ്യൂണല്‍ അനുമതി നല്കിയ സാഹചര്യത്തിലാണ് സൂചന. ജൂണ്‍ അവസാനത്തോടെ പ്രതിദിന ഫ്ളൈറ്റുകളുടെ 94 ശതമാനവും പുനഃസ്ഥാപിക്കുമെന്ന് കംപനി പ്രതീക്ഷിക്കുന്നതായുള്ള റിപോര്ടുകയും പുറത്തുവന്നിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ഗോ എയര്‍ എയര്‍ലൈന്‍, ഇന്‍ഡ്യന്‍ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്നു. സമീപകാല നഷ്ടങ്ങള്‍ക്കിടയിലും ഗോ ഫസ്റ്റിന് ഇപ്പോഴും 500 ല്‍ അധികം പൈലറ്റുമാര്‍ ഉണ്ടെന്നാണ് കണക്കുകള്‍.
Keywords: Go First extends cancellation of its scheduled flights till July 10, New Delhi, News, Go First, Scheduled Flights, Economic Crisis, Passengers, Statement, Pilot, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.