SWISS-TOWER 24/07/2023

Viral Video | ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ മൈതാനത്തില്‍നിന്നും പന്ത് പറന്നെത്തിയത് ആരാധകന്റെ ഐഫോണിലേക്ക്; ഗ്ലൗസ് സമ്മാനിച്ച് സന്തോഷവാനാക്കി താരം, വൈറലായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൊഹാലി: (KVARTHA) ഐ പി എലിനായുള്ള പഞ്ചാബിനെതിരായ ഒരു മത്സരത്തിന് മുമ്പുള്ള ഡാരില്‍ മിചലിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മത്സരത്തിന് മുമ്പ് ബാറ്റിംഗ് പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. പരിശീലനത്തിനിടെ മിചലിന്റെ ഷോട് കാണികള്‍ക്കിടയിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ ഈ ഷോട് ആരാധകന്റെ ഐ ഫോണില്‍ പതിക്കുകയായിരുന്നു. മിചലിന്റെ പരിശീലനം ഫോണില്‍ പകര്‍ത്തുകയായിരുന്നു ആരാധകന്‍. എന്തായാലും മിചല്‍ ആരാധകനെ നിരാശപ്പെടുത്തിയില്ല. തന്റെ ഒരു ജോഡി ഗ്ലൗസ് അദ്ദേഹം ആരാധകന് സമ്മാനിക്കുകയായിരുന്നു.

ഐ പി എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെന്നൈ. 11 മത്സരങ്ങളില്‍ 12 പോയിന്റാണ് ചെന്നൈയ്ക്ക്. ആറ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ ചെന്നൈ പരാജയപ്പെട്ടു. ഇനി മൂന്ന് മത്സരങ്ങളാണ് ചെന്നൈക്ക് അവശേഷിക്കുന്നത്. വെള്ളിയാഴ്ച ഗുജറാത് ടൈറ്റന്‍സിനെതിരായാണ് അടുത്ത മത്സരം. പിന്നാലെ മെയ് 12ന് രാജസ്താന്‍ റോയല്‍സിനേയും നേരിടും. അവസാന മത്സരം മെയ് 18നാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറിനെയും നേരിടും.

Viral Video | ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ മൈതാനത്തില്‍നിന്നും പന്ത് പറന്നെത്തിയത് ആരാധകന്റെ ഐഫോണിലേക്ക്; ഗ്ലൗസ് സമ്മാനിച്ച് സന്തോഷവാനാക്കി താരം, വൈറലായി വീഡിയോ

ന്യൂസിലന്‍ഡ് താരം ഡാരില്‍ മിചലിനെ ഐ പി എല്‍ ലേലത്തില്‍ 14 കോടി മുടക്കിയാണ് ചെന്നൈ സൂപര്‍ കിംഗ്സ് സ്വന്തമാക്കിയത്. മൂല്യത്തിനനുസരിച്ച പ്രകടനം തുടക്കം മുതല്‍ പുറത്തെടുക്കാന്‍ മിചലിന് സാധിച്ചിരുന്നില്ലെങ്കിലും എന്നാല്‍ അവസാനം ഫോമിലെത്തിയിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 32 പന്തില്‍ 52 റണ്‍സും പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും മിച്ചല്‍ നേടി. Keywords: News, National, National-News, Sports, IPL, Indian Premier League (IPL), Match, Punjab Kings, Himachal Pradesh Cricket Association Stadium, Dharamsala, Chennai Super Kings, Gloves, Broken, iPhone, Daryl Mitchell, Gesture, Injuring, Fan, Practice, Video, ‘Gloves for broken iPhone’: Daryl Mitchell’s gesture after injuring a fan during practice wins hearts - Watch.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia