SWISS-TOWER 24/07/2023

Glaucoma | കാഴ്ചശക്തി അപഹരിക്കുന്ന നിശബ്ദ അവസ്ഥ! എന്താണ് ഗ്ലോക്കോമ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) കാഴ്ചയാണ് ലോകത്തിന്റെ വെളിച്ചം. അതുകൊണ്ട് തന്നെ കണ്ണുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കേണ്ടതുണ്ട്. നിരവധി നേത്ര രോഗങ്ങൾ കൊണ്ട് ഒരു പക്ഷേ കാഴ്ച നഷ്ടപ്പെട്ടേക്കാം. രോഗങ്ങൾ വരാതെ നോക്കുകയും രോഗാവസ്ഥ തിരിച്ചറിഞ്ഞാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സിക്കുന്നതും കാഴ്ച നഷ്ടപ്പെടുന്നതിൽ നിന്ന് ഒരു പരിധി വരെ തടയാം. നേത്ര രോഗങ്ങളിൽ പ്രധാനിയാണ് ഗ്ലോക്കോമ. ഇത് പിടിപെട്ടാൽ കാഴ്ച തന്നെ നഷ്ടപ്പെട്ടേക്കാം.

Glaucoma | കാഴ്ചശക്തി അപഹരിക്കുന്ന നിശബ്ദ അവസ്ഥ! എന്താണ് ഗ്ലോക്കോമ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക!

എന്താണ് ഗ്ലോക്കോമ?

കണ്ണിലെ ഒപ്റ്റിക് നാഡിയെ ബാധിക്കുന്ന ഒരു മെഡിക്കൽ അവസ്ഥയായാണ് സൂചിപ്പിക്കുന്നത്, ഇത് ക്രമേണ ഗുരുതരമായ കാഴ്ച വൈകല്യങ്ങൾക്ക് കാരണമാകുന്നു. അന്ധതയുടെ പ്രധാന കാരണവും ഗ്ലോക്കോമ ആണെന്നാണ് പറയുന്നത്. ഗ്ലോക്കോമ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിച്ചേക്കാം. എങ്കിലും 40 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

ഗ്ലൂക്കോമയുടെ കാരണങ്ങൾ


* കടുത്ത നേത്ര അണുബാധ
* ഒപ്റ്റിക് നാഡിക്ക് പരിക്കേറ്റതിൻ്റെയോ ആഘാതത്തിൻ്റെയോ ചരിത്രം
* കണ്ണിനുള്ളിലെ രക്തക്കുഴലുകൾ തടഞ്ഞുവമിക്കുന്ന അവസ്ഥകൾ
* പ്രമേഹം
* പ്രായം (40 വയസിന് മുകളിൽ)
* മയോപിയ അല്ലെങ്കിൽ ഹൈപ്പർമെട്രോപിയ ഉണ്ടാകുക
* കാഴ്ചയിലെ പ്രശ്നങ്ങൾ
* കണ്ണിന് മുമ്പ് പരിക്കേറ്റിട്ടുണ്ടെങ്കിൽ
* ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം അല്ലെങ്കിൽ സിക്കിൾ സെൽ അനീമിയ എന്നിവ ഉണ്ടായിരിക്കുക
* ഉയർന്ന നേത്ര സമ്മർദം
* പ്രെഡ്നിസോൺ പോലുള്ള ചില സ്റ്റിറോയിഡ് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത്
* മൂത്രാശയ നിയന്ത്രണത്തിനോ മലബന്ധം അല്ലെങ്കിൽ ജലദോഷത്തിനുമെതിരെയോ ചില മരുന്നുകൾ പതിവായി ഉപയോഗിക്കുന്നവർ
* കുടുംബത്തിൽ ഗ്ലോക്കോമ ഉണ്ടെങ്കിൽ
* സാധാരണയേക്കാൾ കനം കുറഞ്ഞ കോർണിയകൾ ഉണ്ടായിരിക്കുക

പ്രധാനമായും രണ്ട് തരത്തിൽ

ഗ്ലോക്കോമ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയും ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയും. ദ്രാവകത്തിൻ്റെ ഒഴുക്കിനെ തടയുകയും ഇത് കണ്ണിന് കൂടുതൽ സമ്മർദം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഓപ്പൺ ആംഗിൾ ഗ്ലോക്കോമ. ഇതാണ് ഗ്ലോക്കോമയുടെ ഏറ്റവും സാധാരണമായ അവസ്ഥ.

പെട്ടെന്നുണ്ടാകുന്ന തലവേദന, കണ്ണുവേദന, കണ്ണില്‍ ചുവപ്പ്, കാഴ്ച മങ്ങല്‍, ഓക്കാനം, ഛര്‍ദി, ലൈറ്റുകള്‍ക്ക് ചുറ്റും മഴവില്ലിന്റെ നിറത്തില്‍ വളയങ്ങള്‍ കാണുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല. ക്രമേണ കാഴ്ച മങ്ങി
പിന്നീടുള്ള ഘട്ടങ്ങളിൽ, വശത്തെ കാഴ്ച നഷ്ടപ്പെടും.

മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ണുകൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ നേത്ര രോഗ വിദഗ്ധനെ കണ്ട് രോഗ നിർണയം നടത്തേണ്ടതാണ്. വൈകുംതോറും കൂടുതൽ സങ്കീർണതയിലേക്ക് എത്തിക്കുകയും കാഴ്ചയെ ബാധിക്കുകയും ചെയ്തേക്കാം. 40 വയസിന് മുകളിലുള്ളവര്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഗ്ലോക്കോമയുടെ നേത്രപരിശോധനയ്ക്ക് വിധേയരാകണം. എന്നാല്‍ 65 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കൽ പരിശോധന നടത്തുന്നത് നല്ലതാണ്.

Keywords: Glaucoma, Health, Lifestyle, Kochi, Eyes, Eye Diseases, Optic Nerve, Blindness, Infection, Diabetes, Myopia, Hypermetropia, Blood Pressure, Heart Diseases, Symptoms, Treatment, Glaucoma: Symptoms, Causes and Treatment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia