ഹോംസ്‌റ്റേയില്‍ അക്രമികള്‍ പെണ്‍കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ത്തു
Aug 1, 2012, 06:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: പടീല്‍ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചുകയറിയ സദാചാര ഗുണ്ടകള്‍ നടത്തിയ അക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ജന്മദിനാഘോഷത്തില്‍ സംബന്ധിച്ച ഒരു വിദ്യാര്‍ത്ഥിനിയുടെ കര്‍ണ്ണപുടം അടിച്ചുതകര്‍ത്തതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
സംഭവത്തിനുശേഷം ചെവിവേദന അനുഭവപ്പെട്ട പെണ്‍കുട്ടി വേദന അസഹ്യമായപ്പോഴാണ് ഡോക്ടറെ സമീപിച്ചത്. അതിനിടെ അക്രമത്തിനിരയായ പെണ്‍കുട്ടികളില്‍ ചിലര്‍ മംഗലാപുരത്തെ പഠനം ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങി. ഒരുപെണ്‍കുട്ടി തിങ്കളാഴ്ച സ്വദേശമായ ഗുജറാത്തിലേക്കാണ് പോയത്.
അതേസമയം ഹോംസ്‌റ്റേ ആക്രമണത്തിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ ദേശിയ വനിതാ കമ്മീഷന്‍ സംഘം ഉടന്‍ മംഗലാപുരത്തെത്തും. കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരം. കര്‍ണാടക ഡി.ജി.പിയോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ കമ്മീഷന്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Mangalore, Homestay, Attack, Women, Gujarath, Student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
