SWISS-TOWER 24/07/2023

Student Died | ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നി വീണ് പ്ലാറ്റ്‌ഫോമിനും കോചിനും ഇടയില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

 




വിശാഖപട്ടണം : (www.kvartha.com) ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനി ഒരു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പെട്ട് ഗുരുതരമായി പരുക്കേറ്റ ശശികല എന്ന 20 കാരിയാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Aster mims 04/11/2022

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ഗുണ്ടൂര്‍-റയാഖാദ പാസന്‍ജറില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ദുവ്വാദയിലെ കോളജ് വിദ്യാര്‍ഥിനിയായ ശശികല സ്ഥിരമായി ഈ ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്. പതിവുപോലെ ബുധനാഴ്ച രാവിലെയും ട്രെയിനില്‍ യാത്ര ചെയ്യവേ ദുവ്വാദ സ്റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടി ട്രെയിനില്‍നിന്ന് കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു.

Student Died | ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നി വീണ് പ്ലാറ്റ്‌ഫോമിനും കോചിനും ഇടയില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്


ട്രെയിന്‍ നിര്‍ത്തിച്ച് ആര്‍ പി എഫും റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേറ്റ സാരമായ പരുക്കാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords:  News,National,India,Andhra Pradesh,Accident,Injured,Train,Train Accident,Death, injury, hospital,Treatment,Health,Health & Fitness,Video,Railway Track,Railway, Girl student who got stuck between train & platform in Visakhapatnam dies of injuries
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia