Found Dead | 'വിവാഹത്തില്‍ നിന്നും പിന്‍മാറിയ 19 കാരിയെ 23കാരന്‍ കുത്തിക്കൊലപ്പെടുത്തി'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതി അറസ്റ്റില്‍
Jul 10, 2023, 18:15 IST
ഗുരുഗ്രാം: (www.kvartha.com) വിവാഹത്തില്‍ നിന്നും പിന്‍മാറിയ 19 കാരിയെ 23കാരന്‍ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. എന്നാല്‍ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഉത്തര്‍പ്രദേശിലെ ബദോന്‍ സ്വദേശികളാണ് യുവാവും യുവതിയും. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടി ജീവിക്കുന്നത്. നാലുമാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി വിവാഹത്തില്‍നിന്നു പിന്മാറിയത് യുവാവിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതാണു കൊലപാതകത്തില്‍ കലാശിച്ചത്.
മറ്റൊരു സ്ത്രീക്കൊപ്പമാണ് പെണ്‍കുട്ടിയുടെ അടുത്തേക്ക് ഇയാള്‍ എത്തിയത്. പരസ്പരം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. അല്‍പ്പനിമിഷങ്ങള്‍ക്കകം യുവാവ് പെണ്‍കുട്ടിയെ ആവര്‍ത്തിച്ചു കുത്തുന്നതും വീഡിയോയില്‍ ഉണ്ട്.
ഒപ്പമുള്ള സ്ത്രീ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പലരും അക്രമത്തിന് ദൃക് സാക്ഷികളായെങ്കിലും ഭയം കാരണം എല്ലാവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. ഇയാളെ അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഉത്തര്‍പ്രദേശിലെ ബദോന്‍ സ്വദേശികളാണ് യുവാവും യുവതിയും. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടി ജീവിക്കുന്നത്. നാലുമാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി വിവാഹത്തില്‍നിന്നു പിന്മാറിയത് യുവാവിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതാണു കൊലപാതകത്തില്‍ കലാശിച്ചത്.
മറ്റൊരു സ്ത്രീക്കൊപ്പമാണ് പെണ്‍കുട്ടിയുടെ അടുത്തേക്ക് ഇയാള്‍ എത്തിയത്. പരസ്പരം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. അല്‍പ്പനിമിഷങ്ങള്‍ക്കകം യുവാവ് പെണ്‍കുട്ടിയെ ആവര്‍ത്തിച്ചു കുത്തുന്നതും വീഡിയോയില്‍ ഉണ്ട്.
Keywords: Girl Found Dead in House, New Delhi, News, Death, Police, Arrested, Crime, Criminal Case, CCTV, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.