Ragging | 'റാഗിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് ചുംബിപ്പിച്ചു': 5 സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

 


ഭുവനേശ്വര്‍: (www.kvartha.com) റാഗിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് ചുംബിപ്പിച്ചെന്ന പരാതിയില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. ഒഡിഷയിലെ ബര്‍ഹംപുര്‍ ബിനായക് ആചാര്യ ഗവണ്‍മെന്റ് കോളജിലാണ് റാഗിങ്ങിന്റെ പേരില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.

Ragging | 'റാഗിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് ചുംബിപ്പിച്ചു': 5 സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍


സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സീനിയര്‍ വിദ്യാര്‍ഥി ആണ്‍കുട്ടിയോട് നിര്‍ബന്ധിച്ച് ചുംബിക്കാന്‍ പറയുന്നതും അതിന് വിസമ്മതിച്ച വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥി വടിയുപയോഗിച്ച് തല്ലുന്നതും വീഡിയോയില്‍ കാണാം. സംഭവസ്ഥലത്തുനിന്നും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈ ബലമായി പിടിച്ച് സീനിയര്‍ വിദ്യാര്‍ഥി തടയുന്നതും വീഡിയോയില്‍ കാണാം.

ഗഞ്ചാം ജില്ലയിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിലുള്‍പെട്ട 12 വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് കോളജ് പ്രിന്‍സിപല്‍ അറിയിച്ചു. റാഗിങ് മാത്രമല്ല പെണ്‍കുട്ടിക്ക് നേരെയുണ്ടായതെന്നും ലൈംഗികാതിക്രമം കൂടിയാണെന്നും ബര്‍ഹംപൂര്‍ പൊലീസ് സൂപ്രണ്ട് പ്രതികരിച്ചു.

സംഭവത്തിലെ പ്രധാന പ്രതി അഭിഷേക് (24) അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ഭരണകക്ഷിയായ ബിജു ജനതാദളിന്റെ വിദ്യാര്‍ഥി സംഘടനയില്‍ അംഗവുമാണ് ഇയാള്‍. കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോക്സോ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Keywords: Girl Kissed At Odisha College, 5 Detained For Ragging, Harassment, Odisha, News, Criminal Case, Student, Custody, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia