Accidental Death | ബലൂണില്‍ കാറ്റുനിറയ്ക്കുന്നതിനിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് 2 വയസുകാരിക്ക് ദാരുണാന്ത്യം
Aug 28, 2022, 17:19 IST
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ബലൂണില്‍ കാറ്റുനിറയ്ക്കുന്നതിനിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. തെറിച്ചുവീണ സിലിന്‍ഡര്‍ ഇടിച്ച് കാലിന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.
അമരാവതി ജില്ലയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശത്തെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ മുത്തച്ഛനൊപ്പം പോയ സമയത്താണ് അപകടം നടന്നത്. കുട്ടിക്കായി മുത്തച്ഛന്‍ വാങ്ങി നല്‍കിയ ബലൂണില്‍ കാറ്റുനിറയ്ക്കുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Girl, 2, Dies In Gas Cylinder Blast While Inflating Balloon In Maharashtra, Mumbai, News, Accidental Death, Hospital, Treatment, Child, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

